തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 15 August 2014

സാക്ഷരം പരിപാടി

സാക്ഷരം -2014 ന്റെ ഭാഗമായുള്ള പരിശീലന പരിപാടി ആഗസ്ത്-6 ന് ഔപചാരികമായി ഉത്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ , പി.ടി.എ അംഗം, ഹെഡ്മിസ്ട്രസ്സ് എന്നിവര്‍ നേതൃത്വം നല്കി. പിന്നോക്കകാരായി കണ്ടെത്തിയത് 67 കുട്ടികളായിരുന്നു. അതില്‍ 65 കുട്ടികളുടെ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു. അവരോട് പ്രസ്തുത പരിപാടിയെകുറിച്ച് വിശദമായി ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു. രാവിലെ 9 മണിമുതല്‍ 10 മണിവരെ എല്‍. പി ക്ലാസ്സുകളിലെ കുട്ടികള്‍ക്കും വൈകീട്ട് 4 മുതല്‍ 5 വരെയുള്ള സമയത്ത് യു.പിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും ക്ലാസ്സ് കൈകാര്യം ചെയ്യാനുള്ള തീരുമാനമായി. വൈകീട്ടത്തെ ക്ലാസ്സില്‍ ചായ വിതരണത്തിനുള്ള സംവിധാനം രക്ഷിതാക്കള്‍ തന്നെ ഏറ്റെടുത്തു. കുട്ടികളെ രണ്ടോ മൂന്നോ ബാച്ചുകളാക്കി ക്ലാസ്സ് കൈകാര്യം ചെയ്യാന്‍ എല്ലാ അധ്യാപകരും തയ്യാറായി.

No comments:

Post a Comment