Tuesday, 11 April 2023
പഠനോത്സവം
സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ കക്കാട്ട് സ്കൂളിൽ പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും 2023മാർച്ച് 11 ശനിയാഴ്ച നടന്നു. ഇംഗ്ലീഷ് കാർണിവൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി മണികണ്ഠനും പഠനോത്സവും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശനും ഉത്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം, ചൊൽകാഴ്ച, എയ് റോബിക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, സുംബാ ഡാൻസ്, ഗണിത കൗതുകം, മികവ് വീഡിയോ , പഠനോത്പന്നങ്ങളുടെ പ്രദർശനം എന്നിവ നടന്നു. ഇംഗ്ലീഷ് കാർണിവലിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയ ഫുഡ്കോർട്ട് , ഗെയിമുകൾ, പുസ്തകപ്രദർശനം, മാജിക്ക് ഷോ, സിനിമാ പ്രദർശനം, പുരാവസ്തു ശേഖരം എന്നിവയും ഒരുക്കി
Subscribe to:
Post Comments (Atom)
No comments:
Post a Comment