ദീര്‍ഘകാലത്തെ
സേവനത്തിന് ശേഷം സർവ്വീസിൽ
നിന്നും വിരമിക്കുന്ന ശ്രീമതി
ടി വി ശ്യാമളടീച്ചർക്കും,
ശ്രീമതി വൽസമ്മ
ടീച്ചർക്കും വിദ്യാർത്ഥികളുടെയും
അധ്യാപകരുടെയും സ്നേഹാദരം.
സ്കൂൾ
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
പി ടി എ പ്രസിഡന്റ് ശ്രീ കെ
വി മധു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ
ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ
ഉത്ഘാടനം ചെയ്തു. സീനിയർ
അസിസ്റ്റന്റ് കെ പ്രീത ,
, കെ കെ പിഷാരടി,
കെ വി കമലാക്ഷി
എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളായ
അഭിനന്ദ്, വർഷ,
ഗംഗ എന്നിവരും
അവരുടെ പ്രിയപെട്ട
ടീച്ചർമാരെകുറിച്ചുള്ള
ഓർമ്മകൾ പങ്ക് വച്ചു.
മറുപടി
പ്രസംഗത്തിൽ ശ്യാമള ടീച്ചർ
കുട്ടികൾക്ക് വേണ്ടി ഒരു
കവിതയും, വൽസമ്മ
ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു.
സ്റ്റാഫ്
സെക്രട്ടറി പി എസ് അനിൽകുമാർ
സ്വാഗതവും എസ് ആർ ജി കൺവീനർ
കെ തങ്കമണി നന്ദിയും
പ്രകാശിപ്പിച്ചു.
ലിറ്റില്‍
കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക്
തിരഞ്ഞെടുക്കപെട്ട ആദിത്യന്‍
എസ് വിജയന്‍, അഭിനന്ദ്
കെ, അതുല്‍
എം വി, നിധിന്‍കുമാര്‍
എം എന്നിവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകളും
ചടങ്ങില്‍ വിതരണം ചെയ്തു.
No comments:
Post a Comment