തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday 31 March 2019

യാത്രയയപ്പ്


സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള, ശ്രീമതി വൽസമ്മ സിറിയക് എന്നിവർക്ക് കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ വകയായുള്ള യാത്രയയപ്പ് ചടങ്ങ് ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ ഒ ശ്രീ ‍ജ‍യരാജൻ അവർകൾ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,സീനിയർ അസിസ്റ്റന്റ് കെ പ്രീത അധ്യാപകരായ കെ തങ്കമണി, പി വി പ്രകാശൻ, കെ സന്തോഷ്, കെ കെ പിഷാരടി, കെ ഹരീഷ്, ടി വി ജയൻ, വിജയലക്ഷ്മി, കെ വി കമലാക്ഷി, ടി വി സുധീർകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫിന്റെ വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ കേരളത്തിൽ തന്നെ അറിയപെടുന്ന ശ്രീ ശ്യാമ ശശി വരച്ച സ്കുൂൾ പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി വി ശ്യാമള, വൽസമ്മ സിറിയക് എന്നിവർ‌ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും, ശ്രീ പി വി ശശിധരൻ നന്ദിയും പറഞ്ഞു




 

No comments:

Post a Comment