സർവ്വീസിൽ
നിന്നും വിരമിക്കുന്ന ശ്രീമതി
ടി വി ശ്യാമള,
ശ്രീമതി
വൽസമ്മ സിറിയക് എന്നിവർക്ക്
കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ
വകയായുള്ള യാത്രയയപ്പ് ചടങ്ങ്
ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ
ഒ ശ്രീ ജയരാജൻ അവർകൾ ഉത്ഘാടനം
ചെയ്തു. പ്രിൻസിപ്പൽ
ടി വി ഗോവർദ്ധനൻ അധ്യക്ഷത
വഹിച്ചു.
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള,സീനിയർ
അസിസ്റ്റന്റ് കെ പ്രീത
അധ്യാപകരായ കെ തങ്കമണി,
പി വി പ്രകാശൻ,
കെ സന്തോഷ്,
കെ കെ പിഷാരടി,
കെ ഹരീഷ്,
ടി വി ജയൻ,
വിജയലക്ഷ്മി,
കെ വി
കമലാക്ഷി, ടി
വി സുധീർകുമാർ എന്നിവർ
ആശംസകളർപ്പിച്ച് സംസാരിച്ചു.
സ്റ്റാഫിന്റെ
വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ
കേരളത്തിൽ തന്നെ അറിയപെടുന്ന
ശ്രീ ശ്യാമ ശശി വരച്ച സ്കുൂൾ
പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ
സമ്മാനിച്ചു.
വിരമിക്കുന്ന
അധ്യാപകരായ ടി വി ശ്യാമള,
വൽസമ്മ
സിറിയക് എന്നിവർ മറുപടി
പ്രസംഗം നടത്തി.സ്റ്റാഫ്
സെക്രട്ടറി പി എസ് അനിൽകുമാർ
സ്വാഗതവും, ശ്രീ
പി വി ശശിധരൻ നന്ദിയും പറഞ്ഞു.
Sunday, 31 March 2019
Wednesday, 13 March 2019
ശാസ്ത്രായനം- കക്കാട്ട് സ്കൂള്‍ സംസ്ഥാന തലത്തിലേക്ക്
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്റ്റ് അവതരണത്തില്‍ കക്കാട്ട് സ്കൂളിന്‍റെ സ്കൂള്‍ വാട്ടര്‍ ഓഡിറ്റ് എന്ന പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. യദുനന്ദന്‍, ധനശ്യാം എന്നീ വിദ്യാര്ത്ഥികള്‍ സംസ്ഥാനതലത്തില്‍ പ്രൊജക്റ്റ് അവതരിപ്പിക്കും.
Tuesday, 5 March 2019
സ്നേഹാദരം
ദീര്‍ഘകാലത്തെ
സേവനത്തിന് ശേഷം സർവ്വീസിൽ
നിന്നും വിരമിക്കുന്ന ശ്രീമതി
ടി വി ശ്യാമളടീച്ചർക്കും,
ശ്രീമതി വൽസമ്മ
ടീച്ചർക്കും വിദ്യാർത്ഥികളുടെയും
അധ്യാപകരുടെയും സ്നേഹാദരം.
സ്കൂൾ
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
പി ടി എ പ്രസിഡന്റ് ശ്രീ കെ
വി മധു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ
ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ
ഉത്ഘാടനം ചെയ്തു. സീനിയർ
അസിസ്റ്റന്റ് കെ പ്രീത ,
, കെ കെ പിഷാരടി,
കെ വി കമലാക്ഷി
എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളായ
അഭിനന്ദ്, വർഷ,
ഗംഗ എന്നിവരും
അവരുടെ പ്രിയപെട്ട
ടീച്ചർമാരെകുറിച്ചുള്ള
ഓർമ്മകൾ പങ്ക് വച്ചു.
മറുപടി
പ്രസംഗത്തിൽ ശ്യാമള ടീച്ചർ
കുട്ടികൾക്ക് വേണ്ടി ഒരു
കവിതയും, വൽസമ്മ
ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു.
സ്റ്റാഫ്
സെക്രട്ടറി പി എസ് അനിൽകുമാർ
സ്വാഗതവും എസ് ആർ ജി കൺവീനർ
കെ തങ്കമണി നന്ദിയും
പ്രകാശിപ്പിച്ചു.
ലിറ്റില്‍
കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക്
തിരഞ്ഞെടുക്കപെട്ട ആദിത്യന്‍
എസ് വിജയന്‍, അഭിനന്ദ്
കെ, അതുല്‍
എം വി, നിധിന്‍കുമാര്‍
എം എന്നിവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകളും
ചടങ്ങില്‍ വിതരണം ചെയ്തു.

Friday, 1 March 2019
ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം
ലിറ്റിൽ
കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്
കാസർഗോഡ് ജില്ലയിൽ നിന്നി
തിരഞ്ഞെടുക്കപ്പെട്ട പതിനാറ്
കുട്ടികളിൽ നാലു പേർ കക്കാട്ട്
സ്കൂളിൽ നിന്ന്. ആദിത്യൻ
എസ് വി, അതുൽ
എം വി( പ്രോഗ്രാമിങ്ങ്)
അഭിനന്ദ് കെ,
നിധിൻ കുമാർ
എം (ആനിമേഷൻ
)എന്നീ
വിദ്യാർത്ഥികൾക്കാണ് സെലക്ഷൻ
ലഭിച്ചത്. ജില്ലാ
ക്യാമ്പിൽ പങ്കെടുത്ത നാലു
കുട്ടികൾക്കും സംസ്ഥാന
തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.
Subscribe to:
Posts (Atom)