ചിത്രകലയുടെ സങ്കേതങ്ങളും സമീപനങ്ങളും നേരിലറിയുക;മികച്ച
ചിത്രകാരന്മാരുടെയും കലാ വിമർശകരുടെയും സാന്നിധ്യത്തിൽ ചിത്രം വരക്കുക;
ഫീൽഡ് ട്രിപ്പിൽ പങ്കാളിയായി ചിത്രകലയുടെ പഴയ തെളിവുകളിലേക്ക്
എത്തിച്ചേരുക; വിശ്വകലാകാരന്മാരുടെ രചനകളുടെ പകർപ്പുകൾ നേരിൽ കാണുക -
ചിത്രകലയിൽ താൽപര്യമുള്ള സ്കൂൾ വിദ്യാർഥികൾക്കായി കേരള ലളിതകലാ അക്കാദമി
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ട
'കളരി ' ക്യാമ്പ് അവിസ്മരണീയമായ അനുഭവമായി മാറി.
രാജേഷ് കെ., സുധീഷ് കുമാർ, കെ.കെ.ആർ.വെങ്ങര.ശ്യാമ ശശി എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.അക്കാദമി പ്രതിനിധിയായി മനോജ് കുമാർ പി പങ്കെടുത്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രമീള ഉദ്ഘാടനം ചെയ്തു.വി.രാജൻ അധ്യക്ഷത വഹിച്ചു.പി. ഗീത, വി. സരിത, ഇ പി രാജഗോപാലന്‍ എന്നിവർ സംസാരിച്ചു. .സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ക്യാമ്പിൽ ഉണ്ടായിരിരുന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നും 35 ഓളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികൾ വരച്ച ചിത്രങ്ങളുടെ പൊതു പ്രദർശനം പിന്നീട് സംഘടിപ്പിക്കും.

No comments:
Post a Comment