തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 14 August 2014

STEPS - ക്ലാസ്സ് പി.ടി.എ


പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ STEPS പ്രോഗ്രാമിന്റെ ഭാഗമായുള്ള ക്ലാസ്സ് പി.ടി.എ 13/08/2014 ന് ഉച്ച കഴിഞ്ഞ് 2 രണ്ട് മണിക്ക് ചേര്‍ന്നു. യോഗത്തിന്റെ ഉത്ഘാടനം വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍മാനുമായ ശ്രീ. പി. നാരായണന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ്  ശ്രീ രാജന്‍ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി
വനജ .സി.പി സ്വാഗതം ആശംസിച്ചു. 2 മുതല്‍ 2.45 വരെയുള്ള സെഷനില്‍ മുന്‍വര്‍ഷത്തെ SSLC റിസല്‍ട്ട് വിശകലനം ചെയ്തു. 2.45 മുതല്‍ 3 വരെയുള്ള സെഷനില്‍ STEP പ്രോഗ്രാമിനെ കുറിച്ചുള്ള വിശദീകരണം, 3 മുതല്‍ 4 വരെയുള്ള സെഷനില്‍ യൂണിറ്റ് ടെസ്റ്റ് വിശകലനം, 4 മുതല്‍ 4.30 വരെ ഈ വര്‍ഷത്തെ റിസല്‍ട്ട് മെച്ചപ്പെടുത്താനുള്ള കര്‍മ്മ പരിപാടി ആസൂത്രണം എന്നിവ നടത്തി. സീനിയര്‍ അസ്സിസ്റ്റന്റ് ശ്രീ. കെ.വി.മോഹനന്‍, അധ്യാപകരായ ശ്രീ. കെ. സന്തോഷ്, ശ്രീ മനോജ്.കെ.മാത്യു ​എന്നിവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. കര്‍മ്മ പരിപാടിയുടെ ഭാഗമായി  എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി തങ്കമണി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

STEPS സ്കൂള്‍ തല കമ്മറ്റി അംഗങ്ങള്‍
1. ശ്രീമതി. ബെറ്റി
2. ശ്രീ. മോഹനന്‍. പി
3. ശ്രീമതി ബിന്ദു. എ.കെ
4. ശ്രീമതി ഉഷ
5. ശ്രീ. യോഗേഷ്. കെ.എന്‍
6. ശ്രീമതി ഗായത്രി
7. ശ്രീമതി ശാരദ
8. ശ്രീമതി മല്ലിക
9. ശ്രീമതി ലീല .പി.വി
രക്ഷാധികാരികള്‍
  ശ്രീമതി സി.പി വനജ (ഹെഡ്മിസ്ട്രസ്സ്)
  ശ്രീ. പി നാരായണന്‍ (വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍മാന്‍)
  ശ്രീ. പി രാജന്‍  (പി.ടി.എ പ്രസിഡന്റ്)
അധ്യാപക പ്രതിനിധികള്‍
1. ശ്രീ. കെ.വി. മോഹനന്‍ (സീനിയര്‍ അസിസ്റ്റന്റ്)
2. ശ്രീമതി കെ .തങ്കമണി (സ്റ്റാഫ് സെക്രട്ടറി, SRG കണ്‍വീനര്‍)
3. ശ്രീമതി. പി. ഷീബ
4. ശ്രീ. കെ സന്തോഷ്
5. ശ്രീ. മനോജ്.കെ.മാത്യു

No comments:

Post a Comment