
കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ആഗസ്ത് 14 ന് രാവിലെ 10 മണിക്ക് പ്രശസ്ത വാന നിരീക്ഷകനും പയ്യന്നൂര്‍ ആസ്ട്രോയുടെ ഡയറക്ടറുമായ വെള്ളൂര്‍ ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപിക ശ്രീമതി സി.പി. വനജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍, സീനിയര്‍ അസിസ്റ്റന്റ് മോഹനന്‍ മാസ്റ്റര്‍ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികളായ അശ്വിന്‍ എം.വി, അമല്‍ പി സന്തോഷ്, സുരഭി, ഗോപകിഷോര്‍, നികേഷ്, രഹ്ന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി തങ്കമണി ടീച്ചര്‍ സ്വാഗതവും, കെ. സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗംഗാധരന്‍ മാസ്റ്റര്‍ ജ്യോതിശാസ്ത്ര ക്ലാസ്സ് കൈകാര്യം ചെയ്തു.
No comments:
Post a Comment