Thursday, 28 August 2014
ബെസ്റ്റ് പി.ടി.എ അവാര്‍ഡ്
സംസ്ഥാന തല സയന്‍സ് സെമിനാര്‍ - ഗോപികയ്ക് മികച്ച വിജയം
ആഗസ്റ്റ് 23 ന് എറണാകുളത്ത് വച്ച് " കാര്‍ഷിക രംഗത്തെ നൂതന പ്രവണതകള്‍- സുസ്ഥിര ഭാവിക്ക്- പ്രത്യാശകളും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സംസ്ഥാന തല സയന്‍സ് സെമിനാറില്‍ കക്കാട്ട് സ്കൂളിലെ ഗോപിക.പി.ഇ എ ഗ്രേഡോഡുകൂടി നാലാം സ്ഥാനം കരസ്ഥമാക്കി.
Friday, 15 August 2014
ക്ലബ്ബ് ഉത്ഘാടനം

സാക്ഷരം പരിപാടി

സ്വാതന്ത്ര്യ ദിനാചരണം
Thursday, 14 August 2014
STEPS - ക്ലാസ്സ് പി.ടി.എ
പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ STEPS പ്രോഗ്രാമിന്റെ ഭാഗമായുള്ള ക്ലാസ്സ് പി.ടി.എ 13/08/2014 ന് ഉച്ച കഴിഞ്ഞ് 2 രണ്ട് മണിക്ക് ചേര്‍ന്നു. യോഗത്തിന്റെ ഉത്ഘാടനം വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍മാനുമായ ശ്രീ. പി. നാരായണന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രാജന്‍ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി
വനജ .സി.പി സ്വാഗതം ആശംസിച്ചു. 2 മുതല്‍ 2.45 വരെയുള്ള സെഷനില്‍ മുന്‍വര്‍ഷത്തെ SSLC റിസല്‍ട്ട് വിശകലനം ചെയ്തു. 2.45 മുതല്‍ 3 വരെയുള്ള സെഷനില്‍ STEP പ്രോഗ്രാമിനെ കുറിച്ചുള്ള വിശദീകരണം, 3 മുതല്‍ 4 വരെയുള്ള സെഷനില്‍ യൂണിറ്റ് ടെസ്റ്റ് വിശകലനം, 4 മുതല്‍ 4.30 വരെ ഈ വര്‍ഷത്തെ റിസല്‍ട്ട് മെച്ചപ്പെടുത്താനുള്ള കര്‍മ്മ പരിപാടി ആസൂത്രണം എന്നിവ നടത്തി. സീനിയര്‍ അസ്സിസ്റ്റന്റ് ശ്രീ. കെ.വി.മോഹനന്‍, അധ്യാപകരായ ശ്രീ. കെ. സന്തോഷ്, ശ്രീ മനോജ്.കെ.മാത്യു എന്നിവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. കര്‍മ്മ പരിപാടിയുടെ ഭാഗമായി എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി തങ്കമണി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
1. ശ്രീമതി. ബെറ്റി
2. ശ്രീ. മോഹനന്‍. പി
3. ശ്രീമതി ബിന്ദു. എ.കെ
4. ശ്രീമതി ഉഷ
5. ശ്രീ. യോഗേഷ്. കെ.എന്‍
6. ശ്രീമതി ഗായത്രി
7. ശ്രീമതി ശാരദ
8. ശ്രീമതി മല്ലിക
9. ശ്രീമതി ലീല .പി.വി
രക്ഷാധികാരികള്‍
ശ്രീമതി സി.പി വനജ (ഹെഡ്മിസ്ട്രസ്സ്)ശ്രീ. പി നാരായണന്‍ (വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍മാന്‍)
ശ്രീ. പി രാജന്‍ (പി.ടി.എ പ്രസിഡന്റ്)
അധ്യാപക പ്രതിനിധികള്‍
1. ശ്രീ. കെ.വി. മോഹനന്‍ (സീനിയര്‍ അസിസ്റ്റന്റ്)2. ശ്രീമതി കെ .തങ്കമണി (സ്റ്റാഫ് സെക്രട്ടറി, SRG കണ്‍വീനര്‍)
3. ശ്രീമതി. പി. ഷീബ
4. ശ്രീ. കെ സന്തോഷ്
5. ശ്രീ. മനോജ്.കെ.മാത്യു
Tuesday, 12 August 2014
അമര്‍നാഥും ഗോപികയും സംസ്ഥാനമേളയിലേക്ക്
കാസര്‍ഗോഡി ജില്ലാതല ഇന്‍സ്പയര്‍ എക്സിബിഷനില്‍ ഒന്നാം സ്ഥാനം നേടി കെ. അമര്‍നാഥ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. 14/08/2014 ന് കൊല്ലം വിമലഹൃദയ HSS ല്‍ വച്ച് നടക്കുന്ന സംസ്ഥാന മേളയില്‍ അമര്‍നാഥ് പങ്കെടുക്കും.
കാസര്‍ഗോഡ് ജില്ലാ സയന്‍സ് സെമിനാറില്‍ കക്കാട്ട് ഹയര്‍സെക്കന്ററി സ്കൂളിലെ ഗോപിക . പി.ഇ രണ്ടാംസ്ഥാനത്തോട്കൂടി ആഗസ്ത് 23 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല സയന്‍സ് സെമിനാറില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
കാസര്‍ഗോഡ് ജില്ലാ സയന്‍സ് സെമിനാറില്‍ കക്കാട്ട് ഹയര്‍സെക്കന്ററി സ്കൂളിലെ ഗോപിക . പി.ഇ രണ്ടാംസ്ഥാനത്തോട്കൂടി ആഗസ്ത് 23 ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന തല സയന്‍സ് സെമിനാറില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
Friday, 8 August 2014
ബെസ്റ്റ് പി.ടി.എ അവാര്‍ഡ്
വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലത്തില്‍ ബെസ്റ്റ് പി.ടി.എ യ്കുള്ള അവാര്‍ഡ് കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ പി.ടി.എ യ്ക്ക് ലഭിച്ചു. പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിദ്യാലയത്തില്‍ നടപ്പാക്കി വരുന്നത്. സ്കൂള്‍ ഓഡിറ്റോറിയം, വിശാലമായ റീഡിങ്ങ് റൂം, എല്ലാ കുട്ടികള്‍ക്കും ഫില്‍റ്റര്‍ ചെയ്ത വെള്ളം ലഭ്യമാക്കാനുള്ള കുടിവെള്ള പദ്ധതി, കുട്ടികളുടെ പാര്‍ക്ക്, നാട്ടുമാവ് പദ്ധതി, സ്കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ ശില്പം, ആധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി മീഡിയാ റൂം എന്നിവ പി.ടി.എ യുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചു. പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന'അരങ്ങ് ' പദ്ധതിയും ഹയര്‍ സെക്കന്ററി പെണ്‍കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് 'കരുത്ത് ' എന്ന പേരില്‍ സംഘടിപ്പിച്ച തൈക്കോണ്‍ഡോ പരിശീലനവും എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയ പ്രവര്‍ത്തനങ്ങളാണ്.
ഹിരോഷിമാ ദിനാചരണം
NSS യൂണിറ്റിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനാചരണം സംഘടിപ്പിച്ചു. ഹൈസ്കൂള്‍, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും വീഡിടയോ പ്രദര്‍ശനവും സംഘടിപ്പിച്ചു. NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. സമാധാനത്തിന്റെ പ്രതീകമായി വെള്ളപ്രാവിനെ പറത്തി. പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍, ഹെഡ്മിസ്ട്രസ്സ് സി.പി.വനജ, മനോജ്.കെ.മാത്യു, അനില്‍കുമാര്‍, ഗോപകുമാര്‍, വത്സന്‍ പിലിക്കോട് എന്നിവര്‍ നേതൃത്വം നല്കി.
ബഡ്ഡിങ്ങ്- ഗ്രാഫ്റ്റിങ്ങ് ക്ലാസ്സ്
CRD നീലേശ്വരത്തിന്റെ 'ജീവനം' പരിപാടിയുടെ ഭാഗമായി കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഇക്കോ ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്ഡിങ്ങ്- ഗ്രാഫ്റ്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ ശ്രീ രാമചന്ദ്രന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി. വനജ, പി.വി ശശിധരന്‍, കെ .സന്തോഷ് എന്നിവര്‍ സംസാരിച്ചു
Subscribe to:
Posts (Atom)