Thursday, 31 December 2015
Tuesday, 29 December 2015
2016-ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായിട്ടാണ്
2016ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായാണ്.കട്ടിക്കാര്‍ഡില്‍ അച്ചടിച്ച ഇരുപത്തഞ്ചു തരം വര്‍ണ്ണകാര്‍ഡുകള്‍- എല്ലാറ്റിലും കക്കാട്ടുകല.ഡിസംബര്‍31 ന് രാവിലെ കാര്‍ഡില്‍ സ്കൂള്‍ സ്റ്റാമ്പ് ഒട്ടിച്ച്,മേല്‍വിലാസമെഴുതിയശേഷം പ്രത്യേകം ഒരുക്കിയതപാല്‍പ്പെട്ടിയില്‍
നിക്ഷേപിക്കണം. വൈകുന്നേരം മുദ്ര പതിപ്പിച്ച് സോര്‍ട്ട്ചെയ്യും, ജനുവരി ഒന്നിന് രാവിലെ സ്കൂള്‍ അസംബ്ലിചേരും. കുട്ടികള്‍ അധ്യാപകര്‍ക്ക് കാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന്>>>>കുട്ടിപോസ്റ്റുമാന്‍മാര്‍ ക്ലാസുകളില്‍ എത്തി മേല്‍വിലാസക്കാരെ കണ്ട് കാര്‍ഡുകള്‍ നേരിട്ടേല്‍പ്പിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് തപാലാപ്പീസിന്‍റെ പ്രവര്‍ത്തനം എങ്ങനെയെന്നു നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയാണ് ഈ നവവത്സരവേള.

Monday, 28 December 2015
Tuesday, 22 December 2015
Sunday, 20 December 2015
Friday, 18 December 2015
sept @ kakkat
sept @ kakkat : സ്കൂളിൽ തുടങ്ങുന്ന ഫുട്ബോൾ പരിശീലനകേന്ദ്രത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ ആദ്യയോഗം ഇന്ന് നടന്നു . 3,4 ക്ലാസുകളിലെ 30 കുട്ടികൾക്ക് ഏഴു കൊല്ലം നീളുന്ന പരിശീലനം : ഇതാണ് ഉദ്ദേശിക്കുന്നത് .കോഴിക്കോട്ടെ sept എന്ന സംഘവുമായി ചേർന്നാണ്ഇത് നടത്തുക . കേന്ദ്രത്തിന്റെ ഉദ്ഘാടനം
ഡിസംബർ 30 ന് രാവിലെ
മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി .പ്രഭാകരൻ നിർവഹിക്കും
അദ്ധ്യാപക --രക്ഷാകർതൃസമിതി
അദ്ധ്യാപക --രക്ഷാകർതൃസമിതിയുടെ വാർഷിക പൊതുയോഗം ഇന്ന് നടന്നു . വി രാജൻ അദ്ധ്യക്ഷനായിരുന്നു .ഡോ .എം കെ രാജശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ചർച്ച നടന്നു .ഇ പി രാജഗോപാലൻ സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു .പ്രസിഡണ്ടായി വി . രാജൻ ,വൈസ് പ്രസിഡണ്ടായി കെ സുധാകരൻ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Subscribe to:
Posts (Atom)