Thursday, 10 August 2023
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപെട്ട് ആണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. PTA പ്രസിഡന്റ് കെ.വി മധുവിന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ വി ഉദ്ഘാടനം ചെയ്തു. ജനമൈത്രിബീറ്റ് ഓഫീസർമാരായ പ്രദീപൻ കൊതോളി, ശൈലജ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ബാബു കെ. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ പി.എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ് നന്ദിയും പറഞ്ഞു. അധ്യാപകർ, പ്രദേശത്തെ വ്യാപാരികൾ,ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ , രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യമാണ് പ്രൊട്ടക്ഷൻ ഗ്രൂപ്പിനുള്ളത്. എല്ലാമാസവും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും സ്ക്കൂൾ പരിസരങ്ങൾ നിരീക്ഷിക്കുവാനും തീരുമാനിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment