അധ്യാപക ദിനത്തില്‍ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും മുഖങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി ചിത്രകലാധ്യാപകന്‍ അധ്യാപക ദിനാഘോഷം വേറിട്ട അനുങവമാക്കി തീര്‍ത്തു. ചിത്രകലാധ്യാപകനായ ശ്യാമ ശശിയാണ് സഹപ്രവര്‍ത്തകരെയെല്ലാം സൗഹൃദ കൂട്ടായ്മയുടെ പ്രതീകമായി ഒറ്റ കാന്‍വാസില്‍ പകര്‍ത്തിയത്. നാല്പതോളം അധ്യാപകരുടെ മുഖങ്ങള്‍ കാന്‍വാസില്‍ തെളിഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്കും കൗതുക കാഴ്ചയായി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമിഖ്യത്തില്‍ ഗുരു വന്ദനം പരിപാടിയും നടന്നു. ചടങ്ങില്‍ അധ്യാപക ദിന സന്ദേശം സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത അവതരിപ്പിച്ചു.
ഗുരു വന്ദനം- സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
ഗുരു വന്ദനം- സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
No comments:
Post a Comment