ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 5ന് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നടന്ന ഏകദിന ദിന ശില്പശാലയില്‍ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രേയ പുരുഷോത്തമന്‍, അനിരുദ്ധ് കെ എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. VSSC യുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രൊജക്ടിന്റെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ശ്രീ ഷിജു ചന്ദ്രന്റെ ക്ലാസ്സ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വളരെയധികം രസകരവും പ്രയോജനകരമായിരുന്നു. തുടര്‍ന്ന് VSSC ഡയറ്കടര്‍ ശ്രീ കെ .ശിവന്‍, GSLV പ്രൊജക്ട് ഡയറക്ടര്‍ ഉമാ മഹേശ്വരന്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ശ്രീ എസ് സോമനാഥ്, ISSUഡയരക്ടര്‍ എം വി ദേഖനെ, സ്പേസ് ഫിസിക്സ് ലാബോറട്ടറി ഡയറക്ടര്‍ ശ്രീ അനില്‍ ബാനര്‍ജി എന്നീ പ്രഗത്ഭ ശാസ്ത്രജ്ഞര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയും ചെയ്തു. തുടര്‍ന്ന് സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. അതിന് ശേഷം സ്പേസ് മ്യൂസിയം സന്ദര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പന്ത്രണ്ട് കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് മൊത്തം നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
No comments:
Post a Comment