ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സ് മത്സരത്തില്‍ നിന്ന് കക്കാട്ട് സ്കൂള്‍ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എന്‍, രഹ്ന എം വി, ഷബാന, ഷിബിന്‍രാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.
സീനിയര്‍ വിഭാഗത്തില്‍ പതിനഞ്ച് ടീമുകള്‍ മത്സരിച്ചതില്‍ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കന്‍ഡറിസ്കൂള്‍.കുണ്ടംകുഴിഗവ.ഹയര്‍സെക്കന്‍ഡറിസ്കൂള്‍.
ചട്ടഞ്ചാല്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങള്‍. ജൂനിയര്‍ വിഭാഗത്തില്‍ ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
കക്കാട്ട് സ്കൂള്‍ ടീം അംഗങ്ങള്‍

No comments:
Post a Comment