Wednesday, 26 October 2016
Tuesday, 25 October 2016
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്- കക്കാട്ട് സ്കൂള്‍ സംസ്ഥാനതലത്തിലേക്ക്
ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സ് മത്സരത്തില്‍ നിന്ന് കക്കാട്ട് സ്കൂള്‍ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എന്‍, രഹ്ന എം വി, ഷബാന, ഷിബിന്‍രാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.
സീനിയര്‍ വിഭാഗത്തില്‍ പതിനഞ്ച് ടീമുകള്‍ മത്സരിച്ചതില്‍ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കന്‍ഡറിസ്കൂള്‍.കുണ്ടംകുഴിഗവ.ഹയര്‍സെക്കന്‍ഡറിസ്കൂള്‍.
ചട്ടഞ്ചാല്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങള്‍. ജൂനിയര്‍ വിഭാഗത്തില്‍ ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
കക്കാട്ട് സ്കൂള്‍ ടീം അംഗങ്ങള്‍

Friday, 21 October 2016
കക്കാട്ട് സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര ഓവറോള്‍ ചാമ്പ്യന്മാര്‍
രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗത്തിലും ഗണിതശാസ്ത്ര വിഭാഗത്തിലും കക്കാട്ട് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ 21പോയന്റോടെയും, യു.പി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും 27 പോയന്റോടെയും ഒന്നാം സ്ഥാനത്തെത്തി. ആകെ 82പോയന്റോടെ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും നേടി.
ഗണിതമേളയില്‍ 223 പോയന്റോടെയും ഓവറോള്‍ ചാമ്പ്യന്മാരായി. ഐ ടി മേളയില്‍ 23പോയന്റോടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 33പോയന്റെടോ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.
ഗണിതമേളയില്‍ 223 പോയന്റോടെയും ഓവറോള്‍ ചാമ്പ്യന്മാരായി. ഐ ടി മേളയില്‍ 23പോയന്റോടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 33പോയന്റെടോ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.
Science Fair
Maths fair
Work Experience
IT fair
Thursday, 6 October 2016
VSSC സന്ദര്‍ശനം
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 5ന് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നടന്ന ഏകദിന ദിന ശില്പശാലയില്‍ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രേയ പുരുഷോത്തമന്‍, അനിരുദ്ധ് കെ എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. VSSC യുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രൊജക്ടിന്റെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ശ്രീ ഷിജു ചന്ദ്രന്റെ ക്ലാസ്സ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വളരെയധികം രസകരവും പ്രയോജനകരമായിരുന്നു. തുടര്‍ന്ന് VSSC ഡയറ്കടര്‍ ശ്രീ കെ .ശിവന്‍, GSLV പ്രൊജക്ട് ഡയറക്ടര്‍ ഉമാ മഹേശ്വരന്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ശ്രീ എസ് സോമനാഥ്, ISSUഡയരക്ടര്‍ എം വി ദേഖനെ, സ്പേസ് ഫിസിക്സ് ലാബോറട്ടറി ഡയറക്ടര്‍ ശ്രീ അനില്‍ ബാനര്‍ജി എന്നീ പ്രഗത്ഭ ശാസ്ത്രജ്ഞര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയും ചെയ്തു. തുടര്‍ന്ന് സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. അതിന് ശേഷം സ്പേസ് മ്യൂസിയം സന്ദര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പന്ത്രണ്ട് കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് മൊത്തം നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Monday, 3 October 2016
Subscribe to:
Posts (Atom)