തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday, 14 January 2015

ഗണിതോത്സവം

കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ യു.പി വിഭാഗത്തിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് 14/01/2015 ന് ഗണിതോത്സവം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ 7A, 6C,5B എന്നീ ക്ലാസ്സുകള്‍ സമ്മാനാര്‍ഹരായി. ജ്യോമട്രിക്കല്‍ ചാര്‍ട്ട്, നമ്പര്‍ ചാര്‍ട്ട്, ഗണിത രൂപങ്ങള്‍ പാറ്റേണുകള്‍, മാഗസിനുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു പ്രദര്‍ശനം. ഹെഡ്മിസ്ട്രസ്സ് സി.പി.വനജ ഉത്ഘാടനം ചെയ്തു.ഗണിതാധ്യാപകരായ പി.സീത, കെ.കെ.ശൈലജ, കെ.ജെ.ഷാന്റി, എ മാധവി എന്നിവര്‍ നേതൃത്വം നല്കി. മുഴുവന്‍ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കി.








No comments:

Post a Comment