കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പി.ടി.എ യുടെ നേതൃത്വത്തില്‍നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും പുത്തരി ഉത്സവവും നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പി.ടി.എ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട കാസര്‍ഗോഡ് എം.പി ശ്രീ പി.കരുണാകരന്‍ നിര്‍വ്വഹിച്ചു. പുതുക്കിയ പാചകപുരയുടെ ഉത്ഘാടനം കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്യാമളാദേവിയും സ്കൂള്‍ വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണശില്പം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റും , സംസ്കൃതി ശില്പം കാസര്‍ഗോഡ് ഡി.ഡി.ഇ ശ്രീ സി.രാഘവനും നിര്‍വ്വഹിച്ചു.രണ്ട് ശില്പങ്ങളും നിര്‍മ്മിച്ച സ്കൂളിലെ ചിത്രകലാ അധ്യാപകന്‍ ശ്യാമ ശശി മാസ്റ്ററെ ശ്രീ പി.കരുണാകരന്‍ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന മേളകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി ശ്രീ നാരായണനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. രാജ്യപുരസ്കാര്‍ ജേതാക്കള്‍ക്കുള്ള ഉപഹാരം ഹെഡ്മിസ്ട്രസ്സ് ശ്രീമതി വനജ ടീച്ചര്‍ വിതരണം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഓള്‍ഡേജ് ഹോമിനുള്ള അരിവിതരണവും നടന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ ഗോപാലകൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ വി.പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ വി.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാജശേഖരന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്കൂളിലെ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ നിന്നും ലഭിച്ച അരി ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വിഭവ സമൃദ്ധമായ സദ്യ നടത്തി.
![]() |
ഓഡിറ്റോറിയം ഉത്ഘാടനം ശ്രീ പി.കരുണാകരന്‍ എം.പി |
![]() | ||
പാചകപ്പുര ഉത്ഘാടനം എം.എല്‍.എ ശ്രീ ഇ.ചന്ദ്രശേഖരന്‍
|
![]() |
പൊതുവിദ്യാഭ്യാസ സംരക്ഷണ ശില്പം |
![]() |
അധ്യക്ഷ പ്രസംഗം പി.ടി.എ പ്രസിഡന്റ് വി.രാജന്‍ |
![]() |
സംസ്കൃതി ശില്പം ഉത്ഘാടനം ഡി.ഡി.ഇ ശ്രീ സി.രാഘവന്‍ |
![]() |
ശ്യാമ ശശിമാഷെ ആദരിക്കുന്നു. |
![]() |
സ്കൂള്‍ വെബ്സൈറ്റ് ഉത്ഘാടനം |
![]() |
നന്ദി ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ |
![]() |
സദസ്സ് |
![]() |
ഉപഹാര സമര്‍പ്പണം |
![]() | ||
പുത്തരി ഉത്സവം |
No comments:
Post a Comment