തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 6 October 2016

ബഹിരാകാശ ക്ലാസ്സ്


ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം VSSCയിലെ ശ്രീ സനോജ്  ISRO യെകുറിച്ചും, അതിന്റെ വിവിധ പ്രൊജക്ടുകളെകുറിച്ചും, റോക്കറ്റ് വിക്ഷേപണം, ബഹിരാകാശ ഗവേഷണം മനുഷ്യ നന്മയ്ക്ക് എങ്ങിനെ പ്രയോജനപെടുത്താം എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു.





VSSC സന്ദര്‍ശനം

ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 5ന് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നടന്ന ഏകദിന ദിന ശില്പശാലയില്‍ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രേയ പുരുഷോത്തമന്‍,  അനിരുദ്ധ് കെ എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. VSSC യുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രൊജക്ടിന്റെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ശ്രീ ഷി‍ജു ചന്ദ്രന്റെ ക്ലാസ്സ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വളരെയധികം രസകരവും പ്രയോജനകരമായിരുന്നു. തുടര്‍ന്ന് VSSC ഡയറ്കടര്‍ ശ്രീ കെ .ശിവന്‍, GSLV പ്രൊജക്ട് ഡയറക്ടര്‍ ഉമാ മഹേശ്വരന്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ശ്രീ എസ് സോമനാഥ്, ISSUഡയരക്ടര്‍ എം വി ദേഖനെ, സ്പേസ് ഫിസിക്സ് ലാബോറട്ടറി ഡയറക്ടര്‍ ശ്രീ അനില്‍ ബാനര്‍ജി എന്നീ പ്രഗത്ഭ ശാസ്ത്രജ്ഞര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയും ചെയ്തു. തുടര്‍ന്ന് സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. അതിന് ശേഷം സ്പേസ് മ്യൂസിയം സന്ദര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പന്ത്രണ്ട് കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് മൊത്തം നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Saturday, 27 August 2016

സോളാര്‍ ലാമ്പ് വിതരണം

സ്കൂളിലെ പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ സര്‍വ്വെയുടെ തുടര്‍ പ്രവര്‍ത്തനമായി വീട്ടില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ ഇല്ലാത  ശിവദാസ് . സി.എം എന്ന വിദ്യാര്‍ത്ഥിക്ക് ആര്‍ട്ട് ഓഫ് ലിവിങ്ങ് കാസര്‍ഗോഡ് ജില്ലാ ഘടകത്തിന്റെ വകയായി സോളാര്‍ ലാമ്പ് വിതരണം ചെയ്തു.

Tuesday, 23 August 2016

സെമിനാര്‍:'മതേതരത്വവും ജനാധിപത്യവും''


കര്‍ഷകദിനം

കര്‍ഷകദിനത്തില്‍ ബങ്കളം പ്രദേശത്തെ ഉത്സാഹിയായ കര്‍ഷകന്‍ എം വി കുഞ്ഞമ്പു കുട്ടികളുമായി വയലനുഭവങ്ങള്‍ പങ്കിട്ടു.  അധ്വാനത്തിന്‍റെയും വിളവെടുപ്പിന്‍റെയും അനുഭവങ്ങള്‍ കുട്ടികള്‍ സശ്രദ്ധം മനസ്സിലാക്കി. കുഞ്ഞമ്പുവേട്ടനെ വേഷ്ടി പുതപ്പിച്ച് ആദരിച്ചു.

Monday, 22 August 2016

സ്വാതന്ത്ര്യപ്പതാകകള്‍

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ റിസോഴ്സ് സെന്ററില്‍വെച്ച്സ്വാതന്ത്ര്യ ദിനാഘോഷം  വിപുലമായ രീതിയില്‍ നടത്തി.ഇതില്‍ എടുത്തുപറയേണ്ടത് പതാക നിര്‍മ്മാണമാണ്. പതാക നിര്‍മ്മാണത്തില്‍ കുട്ടികള്‍  കാര്യക്ഷമമായി പങ്കെടുത്തു. അതിന് ശേഷം കുട്ടികളുടെ നാടന്‍പാട്ട്,ഗാനം, കഥാകഥനംഎന്നിവയും നടന്നു. മുറി അലങ്കരിക്കുന്നതില്‍ കുട്ടികളുടെ ആത്മാര്‍ത്ഥതയും ഇടപെടലും ശ്രദ്ധേയമായി.അതിന് ശേഷം ഉണ്ടാക്കിയ പതാകകളുടെ പ്രദര്‍ശനവും നടന്നു.













Friday, 19 August 2016

ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്കൂളിലെ വിവിധ ക്ലബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പ്രമുഖപരിസ്ഥിതിപ്രവര്‍ത്തകനും  'പയ്യന്നൂര്‍ 'സീക്ക്' കാര്യദര്‍ശിയുമായ വി സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതിയുടെ പാഠങ്ങള്‍ അറിയുന്നതും ഓര്‍ക്കുന്നതും വിശകലനം ചെയ്യുന്നതും മികച്ച വിദ്യാഭ്യാസപ്രവര്‍ത്തനമാണ്എന്ന് സ്വന്തം നിരീക്ഷണ/ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു.


കുട്ടികള്‍ക്കായി 'നമുക്കുചുറ്റും' (Around Us) എന്ന പവര്‍ പോയിന്‍റ് പ്രസന്‍റെഷനും നടത്തി.പരിചിതങ്ങളായ പൂക്കള്‍,ചെടികള്‍,പുഴുക്കള്‍, ശലഭങ്ങള്‍എന്നിവയെ പുതിയ കണ്ണിലൂടെ കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ഷോ.ശ്യാമ ശശിയുടെ ഒരു ജലച്ചായച്ചിത്രം--'പുഴയുടെ കാഴ്ച'- അതിഥിയ്ക്ക്സമ്മാനിച്ചു.