തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 4 June 2015

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് രാവിലെ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.പി രാജഗോപാലന്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ശശി മാസ്റ്റര്‍,യു.പി, എച്ച്.എസ്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. പരിസ്ഥിതി ദിന സന്ദേശ പോസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ സ്കൂള്‍ ലീഡര്‍ക്ക് നല്കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്കുി. അതിന് ശേഷം സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. സ്കൂൂള്‍ ക്യാമ്പസില്‍ വൃക്ഷതൈകള്‍ നട്ടു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശശിമാഷുടെ  നേതൃത്വത്തില്‍ സമൂഹ പോസ്ററര്‍ രചന നടത്തി. എന്‍.എസ്സ്,എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.

1 comment:

  1. പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ഫോട്ടോവിന്റെ വലിപ്പം, ഭാഷാപരമായ സൂക്ഷ്മത എന്നിവ ശ്രദ്ധിക്കുമല്ലോ.

    ReplyDelete