തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday, 22 June 2015

ബസ്സ്, പാരന്റ് അലെര്‍ട്ട് സോഫ്റ്റ്വെയര്‍ ഉത്ഘാടനവും അനുമോദനവും

 സ്കൂളിന്    എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ്  കാസര്‍ഗോഡ് എം.പി  പി.കരുണാകരന്‍ നിര്‍വ്വഹിച്ചു. യാത്രാക്ലേശം അനുഭവിക്കുന്ന സ്കൂളിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു ബസ്സ്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന ബഹു.എം.പി ഈ ആവശ്യം പരിഗണിച്ച് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ബസ്സ് അനുവദിക്കുകയായിരുന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷം വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പെടുത്തിയ പാരന്‍റ് അലെര്‍ട്ട് സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വ്വഹിച്ചു. ഈ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും മൊബൈല്‍ സന്ദേശങ്ങളായി രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും.
ഈ ചടങ്ങില്‍ വച്ച് കൗമുദി ടീച്ചര്‍ അവാര്‍ഡ് ജേതാവും കക്കാട്ട് സ്കൂള്‍ അധ്യാപകനുമായ  വത്സന്‍ പിലിക്കോടിനെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍പേര്‍സണ്‍ കെ സുജാത, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. ബി. നാരായണന്‍,  ഗോപാലകൃഷ്ണന്‍, എസ്.എം.സി.ചെയര്‍മാന്‍ വി.പ്രകാശന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് നാരായണന്‍, മുന്‍ ഹെഡ്മിസ്ട്രസ്സ് സി പി വനജ  എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍  ഇ.പി. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.


1 comment:

  1. പാരന്‍റ് അലെര്‍ട്ട് സംവിധാനം പുതുമയുള്ളതാണ്. കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ട്.

    ReplyDelete