Saturday, 17 June 2023
വയോജന അതിക്രമ അവബോധ ദിനം(15/06/2023)
വയോജന അതിക്രമവിരുദ്ധ ബോധവൽക്കരണ ദിനമായ ജൂൺ 15ന് സ്കൂൾ അസംബ്ലിയിൽ കക്കാട്ട് സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ് ശ്രമതി ബി നാരായണി, നാരായണി ടീച്ചർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു. സ്കൂൾ ലീഡർ അനന്യ വയോജന അതിക്രമ അവബോധദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ശ്രീമതി കെ കെ ഹേമലത വിശിഷ്ടാതിഥികളെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ്കുമാർ എം സ്വാഗതവും സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ സി എച്ച് സനൂപ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , മൂനീർ എം, പ്രമോദ് കുമാർ എം വി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment