Sunday, 13 November 2022
സംസഥാന ശാസ്ത്രോത്സവം- ആര്യനന്ദയക്ക് ഒന്നാം സ്ഥാനം
സബ്‍ജില്ലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു
പാഠ്യ പദ്ധതി പരിഷ്കരണം -ജനകീയ ചർച്ച
സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും
Tuesday, 1 November 2022
ലഹരി വിരുദ്ധ ക്യാമ്പെയിന്‍
ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബര്‍ 1 ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സഷ്ടിച്ചു. ബങ്കളം ടൗണില്‍ വച്ച് നടന്ന ചടങ്ങില്‍ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികള്‍ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാര്‍ത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാര്‍ത്തിക് സി മാണിയൂര്‍ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി.
കേരളപ്പിറവി ദിനാഘോഷം
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം നടത്തി.ഡോ. വത്സൻ പിലിക്കോട് മൺചെരാതിൽ മലയാളദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രഭാഷണവും നടത്തി.കേരളം എന്ന സംസ്ഥാനത്തിൻ്റെ അടിസ്ഥാനം മലയാളമാണെന്നും നാട്ടു മൊഴികളിലും നാടൻ കലകളിലും എങ്ങനെയൊക്കെയാണ് നമ്മുടെ പൂർവ്വികർ ഭാഷയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചതെന്നും പുതുതലമുറ ഭാഷയിലൂടെ നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസ്കാരത്തെയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു.പ്രഭാഷകൻ്റെ ഓരോ വാക്കിലും ലയിച്ചിരുന്ന സദസ്സിനെ സൃഷ്ടിക്കുക എന്ന മാന്ത്രികതയാണ് വത്സൻ മാഷ് ഇന്ന് കാഴ്ചവെച്ചത്. സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കോ ഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ എം.മഹേശൻ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ അമൻ പി.വിനയ് കുട്ടികൾക്ക് മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അക്ഷരമരം ഒരുക്കി.