Tuesday, 9 August 2022
ബങ്കളത്തെ മിടുക്കികള്‍ ഇനി കേരളാ ബ്ലാസ്റ്റേഴ്സില്‍
ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ് കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്. ബങ്കളം കക്കാട്ട് സ്‌കൂൾ മൈതാനിയിൽ ഇവർ ഒരുമിച്ചാണ് പന്തുതട്ടിത്തുടങ്ങിയത്. 20 ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്ന ഇവർ. കോച്ച് ഷെരീഫ് ഖാന്റെ കീഴിലാണ് പരിശീലനം. 28 പേരെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്ത പി മാളവിക (ബങ്കളത്തെ പരേതനായ പ്രസാദിന്റെയും മിനിയുടെയും മകൾ), ഇന്ത്യൻ ഫുട്‌ബോൾ താരം എസ് ആര്യശ്രീ (രാങ്കണ്ടത്തെ ഷാജുവിന്റെയും ശാലിനിയുടെയും മകൾ), കേരള താരങ്ങളായ പി അശ്വതി ( പരേതനായ രവീന്ദ്രന്റെയും രജനിയുടെയും മകൾ), വി വി ആരതി (രാജന്റെയും ശ്രീലേഖയുടെയും മകൾ), മുൻ ഫുട്‌ബോൾ താരം അഞ്ജിത മണി (മണിയുടെയും നളിനിയുടെയും മകൾ ), കൃഷ്ണപ്രീയ (കൃഷ്ണൻ- ദേവകി ദമ്പതികളുടെ മകൾ) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് ജഴ്സി അണിഞ്ഞ് ജില്ലയുടെ അഭിമാനമാകുന്നത്. ആര്യശ്രീയും മാളവികയുമാണ് ആദ്യം കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൊൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കാണുന്നത്. തുടർന്ന് അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിഞ്ഞ അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരെയും പിന്നീട് തിരഞ്ഞെടുത്തു. ഫുട്‌ബോൾ കോച്ചും കാഞ്ഞങ്ങാട് സബ് കലക്ടർ ഓഫീസിലെ ക്ലർക്കുമായ നിധീഷ് ബങ്കളവും കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി ആർ പ്രീതി മോളും പരിശീലനം നൽകിയ താരങ്ങളാണ് ഇവർ. ബങ്കളം വുമൺസ് ക്ലിനിക്കെിലെ താരങ്ങൾ. കക്കാട്ട് സ്ക്കൂളിലാണ് എല്ലാവരും പഠിച്ചത് എന്ന പ്രത്യേകതയുമുണ്ട്. കേരള വനിതാലീഗിലും ഐഎസ്എൽ വനിതാ മത്സരത്തിലും ഇവരുടെ മിന്നും പ്രകടനം ഇനി ലോകം കാണും
Subscribe to:
Post Comments (Atom)
No comments:
Post a Comment