തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 20 June 2019

വായനാപക്ഷാചരണവും സ്കൂള്‍ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സര്‍ക്കാറിന്റെ അന്റാര്‍ട്ടിക്കന്‍  പര്യവേഷണ സംഘാംഗവും പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിര്‍വ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  മനുഷ്യ വാസമില്ലാത അന്റാര്‍ട്ടിക്ക വന്‍കരയുടെ സവിശേഷതകള്‍ ജൈവവൈവിധ്യങ്ങള്‍ സൂര്യായനങ്ങള്‍ തുടങ്ങിയവയെപറ്റിയുള്ള അറിവുകള്‍ കുട്ടികളില്‍ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു.  തുടര്‍ന്ന് അന്റാര്‍ട്ടിക്കന്‍ പര്യവേഷണ വീഡിയോ പ്രദര്‍ശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു.  തുടര്‍ന്ന് അദ്ദേഹം സ്കൂള്‍ മുറ്റത്ത് ഓര്‍മ്മ മരം നട്ടുപിടിപ്പിച്ചു.
   ചടങ്ങില്‍ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍ സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവര്‍ സംസാരിച്ചു.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.






 


No comments:

Post a Comment