1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.
ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.
കക്കാട്ട് സ്ക്കൂളില്‍ മാതൃഭാഷാദിനം ഫെബ്രുവരി 22-ന് ആചരിക്കും. പ്രഭാഷണം, ബംഗ്ലാദേശ് ഭാഷാസമരത്തിലെ രക്തസാക്ഷി അനുസ്മരണം, ഒ എന്‍ വി യുടെ കൈപ്പടയിലുള്ള'ഭാഷാപ്രതിജ്ഞ' കൈമാറ്റവും ഏറ്റുചൊല്ലലും, 'എന്‍റെ ഭാഷ മലയാളം'എന്ന വാചകം എല്ലാ കുട്ടികള്‍ക്കുമായി ലോവര്‍ പ്രൈമറിയിലെ മൂന്നുപേര്‍ ചേര്‍ന്ന് പ്രദര്‍ശനപ്പലകയില്‍ എഴുതല്‍, മലയാളഭാഷയെപ്പറ്റിയുള്ള കവിതാലാപനം എന്നിവയാണ് പരിപാടികള്‍.
യുനെസ്കോയുടെമാതൃഭാഷാദിനാചരണവിളംബരത്തിലെ പ്രധാനപ്പെട്ട ഭാഗം ഇതാണ്::: Languages are the most powerful instruments of preserving and developing our tangible and intangible heritage. All moves to promote the dissemination of mother tongues will serve not only to encourage linguistic diversity and multilingual education but also to develop fuller awareness of linguistic and cultural traditions throughout the world and to inspire solidarity based on understanding, tolerance and dialogue.
ഒ എന്‍ വി യുടെ കൈപ്പടയിലുള്ള 'ഭാഷാപ്രതിജ്ഞ'::::
No comments:
Post a Comment