തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 8 October 2015

വിചാരശാല

വിചാരശാല
 രണ്ടാം ലക്കം:::::

Wednesday, 7 October 2015

പത്രവാർത്ത


കുട്ടിക്കർഷകനും ജൈവകൃഷിയും

കുട്ടിക്കർഷകനുള്ള ജില്ലാതല പുരസ്കാരം നേടിയ ഒൻപതാം തരത്തിലെ കൃഷ്ണ ദാസിനെ നീലേശ്വരം ജെസീസ് സ്കൂളിൽ വെച്ച് അനുമോദിച്ചു, ജൈവകൃഷിയും  പുതിയ കേരളവും എന്ന വിഷയത്തിൽ  കാർഷിക സർവകലാശാല ഫാം മാനേജർ പി  വി  സുരേന്ദ്രൻ ക്ലാസെടുത്തു .


Thursday, 1 October 2015

പുതുമകളോടെ ക്ലാസ്സ് പി.ടി.എ കള്‍

കക്കാട്ട് സ്കൂളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളുടെ ക്ലാസ്സ് പി.ടി.എ കള്‍ 01/10/2015 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും സ്കൂള്‍ ഓഡിറോറിയത്തില്‍ നടന്നു. റോള്‍ പ്ലേ, ഇംഗ്ലീഷ് മറത്ത് കളി എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ വേറിട്ട പരിപാടികള്‍  അവതരിപ്പിച്ച ക്ലാസ്സ് പി.ടി.എ രക്ഷിതാക്കള്‍ക്ക് പുതിയ ഒരു അനുഭവമായി മാറി.





പുരസ്കാര വാർത്ത

കേരള പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ  സോഷ്യൽ സയൻസ് ക്ലബ് തൃശൂരിൽ സംഘടിപ്പിച്ച  ഹൈസ്കൂൾ കുട്ടികൾക്കായുള്ള സംസ്ഥാനതല വാർത്താവായന മത്സരത്തിൽ എ ഗ്രേഡും മെഡലും നേടിയ പി .സീതാലക്ഷ്മി (പത്താം തരം ) 

നന്മയുടെ കൈപ്പട

1930 ഏപ്രിൽ  അഞ്ചിന്  ഗാന്ധിജി  എഴുതിയ  ഈ  സന്ദേശത്തിന്റെ  പകർപ്പ് സ്കൂളിലെ  എല്ലാ കുട്ടികൾക്കും  സമ്മാനിച്ചു കൊണ്ടാണ് ഗാന്ധിജയന്തി അവിസ്മരണിയമാക്കിയത് . കയ്യൂക്കിനെതിരെയുള്ള   നന്മയുടെ  പോര്  തീർന്നി ട്ടില്ല .അതിനാൽ  ഈ  എഴുത്തും  പഴകുന്നില്ല .
പി  റ്റി  എ  പ്രസിഡ ണ്ട് വി . രാജൻ  സ്കൂൾ  ലീഡർക്ക് ആദ്യ പകർപ്പ്  നല്കുന്നു -- .