തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 16 June 2016

ഇനിയും മരിക്കാത്ത ഭൂമി- ഒരു കാവ്യാഞ്ജലി

ഇക്കോ ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍  സ്കൂള്‍ ഓഡിറ്റോറിയത്തില്‍  ''ഇനിയും മരിക്കാത്ത ഭൂമി- ഒരു കാവ്യാഞ്ജലി''
 എന്ന പേരില്‍ പരിസ്ഥിതി ബോധവല്ക്കരണ കാവ്യസദസ്സ് സംഘടിപ്പിച്ചു. ഒ.എന്‍.വി. കുറുപ്പിന്റെ "ഭൂമിക്ക് ഒരു ചരമഗീതം", "ഒരുതൈ നടുമ്പോള്‍," സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി", ഇഞ്ചക്കാട് ബാലചന്ദ്രന്റെ "ഇനി വരുന്നൊരു തലമുറയ്ക് "എന്നീ കവിതകളുടെ ആലാപനം നടന്നു.  ശശിധരന്‍ പി.വി, സന്തോഷ്.കെ, സി.ടി പ്രഭാകരന്‍, പിഎസ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നവിത മോഹന്‍, കൃഷ്ണപ്രിയ, രഞ്ജന, സയന, മൃദുല്‍, കൃഷ്ണദാസ് എന്നിവര്‍ കവിതകള്‍ ആലപിച്ചു.

ഇനിയും മരിക്കാത്ത ഭൂമി - സയന


ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി- കൃഷ്ണപ്രിയ,നവിത,രഞ്ജന


ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു- മൃദുല്‍

ഇന്ന് ‍ഞാനെന്‍റെ മുറ്റത്തിനറ്റത്ത്- അഞ്ജനയും സംഘവും

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ- കൃഷ്ണദാസ്


No comments:

Post a Comment