Sunday, 26 December 2021
സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു
പ്രഥമ ശുശ്രൂഷ ക്ലാസ്സ്
സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹ ഭവനം ആദ്യ ഫണ്ട് ഏറ്റ് വാങ്ങി
ഇന്‍കം ടാക്സ് ക്ലാസ്സ്
അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനം
രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സര വിജയി
ജില്ലാ അത് ലറ്റിക് മീറ്റില്‍ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം
Friday, 3 December 2021
ലോക ഭിന്നശേഷി ദിനം
ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി കാഡറ്റുകള്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. മഹേഷ് മാസ്റ്റര്‍, തങ്കമണി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി
എയിഡ്സ് ദിനാചരണം
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ "അതിജീവനം" എന്ന പേരില്‍ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.