തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday, 26 September 2021

ഹിന്ദി പക്ഷാചരണം

 കക്കാട്ട് സ്കൂളില്‍ ഹിന്ദി പക്ഷാചരണം വിവധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം ഹിന്ദി ദിനത്തില്‍ ബഹുഭാഷാ കവിയും ഗാനരചയിതാവുമായ പ്രൊ. ഡോ. മനു (കാലടി സര്‍വ്വകലാശാല ) നിര്‍വ്വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.





ദേവനന്ദയ്ക്ക് ഒന്നാംസ്ഥാനം

  സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിന ക്വിസിൽ (ഹോസ്ദുർഗ് ഉപജില്ലാതലം) ദേവനന്ദ.സി.കെ 10C ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹത നേടിയിരിക്കുന്നു.


Friday, 17 September 2021

ഓസോണ്‍ ദിനം

 ഓസോണ്‍ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന,    ഡിജിറ്റൽ പോസ്റ്റര്‍ രചന (വിഷയം-ഓസോണ്‍ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയില്‍ ജിവന്റെ നിലനില്‍പിന് ഓസോണ്‍) സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം,  വീഡിയോ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു.