തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 31 July 2021

പ്രേംചന്ദ് ദിനം

പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസര്‍ ശ്രീ ചക്രവര്‍ത്തി പരിപാടികള്‍ ഓണ്‍ലൈനായി ഉത്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ഹരിനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക്  കുട്ടികള്‍ക്കായി  ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു




പ്രൊഫസര്‍ ചക്രവര്‍ത്തിയുടെ ഉത്ഘാടന പ്രസംഗം


Thursday, 22 July 2021

ചാന്ദ്രദിനം 2021

 ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന, ചാന്ദ്രവാര്‍ത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സില്‍ 207 കുട്ടികള്‍ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷല്‍ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു.

കുട്ടികളുടെ ചാന്ദ്രവാര്‍ത്ത് അവതരണങ്ങളില്‍ ചിലത്











Thursday, 15 July 2021

എസ് എസ് എല്‍ സിക്ക് തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും നൂറ് ശതമാനം

 എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി  പതിനെട്ടാം വര്‍ഷവും നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂള്‍. പരീക്ഷയെഴുതിയ 207 കുട്ടികളില്‍ 87 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ചു. 31 കുട്ടികള്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസ്സ് ലഭിച്ചു.