പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, വീടുകളില്‍ തയ്യാറാക്കിയ ഔഷധത്തോട്ടം എന്നിവയില്‍ ചിലത്
Sunday, 6 June 2021
ഔഷധത്തോട്ട നിര്‍മ്മാണം
എസ് പി സി യുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന്‍ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്കൂള്‍ ഔഷധത്തോട്ട നിര്‍മ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാര്‍ജുള്ള മഹേഷ് മാസ്റ്റര്‍, തങ്കമണിടീച്ചര്‍ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാര്‍ജുള്ള ഗോവിന്ദന്‍ മാസറ്ററഉം നേതൃത്വം നല്കി.
Friday, 4 June 2021
പരിസ്ഥിതി ദിനാചരണം
സയന്‍സ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദന്‍ പേക്കടം, ശ്രീ ജയകുമാര്‍( ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍), പി വിജയന്‍ ( ഹെഡ്മാസ്റ്റര്‍, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാണി എന്ന പേരില്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍പെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂള്‍ ഹരിതവത്കരണം, സ്കൂള്‍ പാര്‍ക്കിന്റെ നവീകരണം, ഔഷധത്തോട്ടനിര്‍മ്മാണം, മരത്തെനടല്‍, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ്സ് എന്നിവയും നടന്നു.
Tuesday, 1 June 2021
പ്രവേശനോത്സവം 2021
2021-22 അക്കാദമിക വര്‍ഷത്തെ സ്കൂള്‍ തല പ്രവേശനോത്സവം ജൂണ്‍ 1 രാവിലെ പത്ത് മണിക്ക് ഓണ്‍ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രുഗ്മിണി, സീനിയര്‍ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ ഓണ്‍ലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.
സ്കൂള്‍ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.
ഓര്‍മ്മ മരം നടുന്നു.