എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക് സ്റ്റീല്‍ ഡ്രം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍, എസ് പി സി കോര്‍ഡിനേറ്റര്‍മാരായ ശ്രീ എം മഹേശന്‍, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
Monday, 8 February 2021
യാത്രയയപ്പ്
സ്കൂളില്‍ നിന്നും വിരമിച്ച ശ്രീ എം വി നാരായണന്‍, ശ്രീ ശ്യാമ ശശി മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ശ്രീ കെ ഗോവര്‍ദ്ധനന്‍, ഉഷടീച്ചര്‍, തങ്കമണി ടീച്ചര്‍, ശ്യാമള ടീച്ചര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട സ്കൂളിന്റെ എസ് എം സി ചെയര്‍മാന്‍ ശ്രീ വി പ്രകാശനുള്ള അനുമോദനവും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പി യു ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉത്ഘാടനവും വിരമിച്ചവര്‍ക്കുള്ള ഉപഹാരവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റിനുള്ള ഉപഹാരം ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു, സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, അധ്യാപകരായ ശ്രീ പി വി പ്രകാശന്‍, ശ്രീ അനില്‍ കുമാര്‍, ശ്രീ ഹരിനാരായണന്‍, ശ്രീ കെ അശോകന്‍, ശ്രീ ലതീഷ് ബാബു, ശ്രീ കെ സുധീര്‍കുമാര്‍, ശ്രീമതി ഷാന്റി കെ ജെ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ ചന്ദ്രശേഖരന്‍ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ ആശംസയും എസ് പി സി കോര്‍ഡിനേറ്റര്‍ എം മഹേശന്‍ നന്ദിയും പറഞ്ഞു.