Wednesday, 22 July 2020
Monday, 6 July 2020
ബഷീർ ദിനാചരണം
വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ ബഷീർ ദിനാചരണം കോവിഡിന്റെ
പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ
ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിര്‍വ്വഹിച്ചു
. പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം
നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ
കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര ചിത്രീകരണം എന്നീ മത്സരങ്ങൾ
സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം
ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.
വിവിധ ക്ലബ്ബുകള്‍ നടത്തിയ മത്സര വിജയികള്‍
വിവിധ ക്ലബ്ബുകള്‍ നടത്തിയ മത്സര വിജയികള്‍
Sunday, 5 July 2020
എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 17 വര്‍ഷം നൂറ് ശതമാനം
എസ് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും 100 ശതമാനം വിജയം നേടി കക്കാട്ട് സ്കൂള്‍ സമാനതകളില്ലാത നേട്ടത്തിന് അര്‍ഹമായി. 2004 മുതല്‍ തുടര്‍ച്ചയായി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ കക്കാട്ട് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇപ്രാവശ്യവും പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. 21 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ചു. 19 കുട്ടികള്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസ്സ് ലഭിച്ചു.
Subscribe to:
Posts (Atom)