വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ
സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന
മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ
യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട്
ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു
നന്ദിയും പറഞ്ഞു.
Friday, 31 January 2020
വിദ്യാരംഗം-പുസ്തക ചർച്ച
വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ
ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി.
ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി
H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ,,നന്ദന
എൻ.എസ്., , സരിത ടീച്ചർ എന്നിവർ സംസാരിച്ചു,ആകാശ് ചന്ദ്രൻ സ്വാഗതവും
നന്ദന നന്ദിയും പറഞ്ഞു.
Saturday, 11 January 2020
രാത്രികാല വായനാകേന്ദ്രങ്ങള്‍ ആരംഭിച്ചു
എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തില്‍ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയര്‍ത്തുന്നതില്‍ ഈ പഠനകേന്ദ്രങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു. ഈ സംഘടനകളുടെ പ്രദേശത്തുള്ള കുട്ടികളാണ് ഓരോ പഠനകേന്ദ്രത്തിലും എത്തി ചേരുന്നത്.
സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു. ഈ സംഘടനകളുടെ പ്രദേശത്തുള്ള കുട്ടികളാണ് ഓരോ പഠനകേന്ദ്രത്തിലും എത്തി ചേരുന്നത്.
![]() |
ബി എ സി ചിറപ്പുറം |
![]() |
ബി എ സി ചിറപ്പുറം |
![]() |
ഫ്രണ്ട്സ് പഴനെല്ലി |
![]() |
സഹൃദയ വായനശാല ബങ്കളം |
![]() |
സുര്യ സാംസ്കാരികകേന്ദ്രം കക്കാട്ട് |
Wednesday, 1 January 2020
പ്ലാസ്റ്റിക് വില്ലനെ തൂക്കിലേറ്റി കക്കാട്ടെ കുട്ടികൾ
ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്ന പുതുവർഷദിനത്തിൽ ജി.എച്ച്.എസ്.എസ്.കക്കാട്ടെ കുട്ടികൾ നടത്തിയ വേറിട്ട പരിപാടി ശ്രദ്ധേയമായി. സ്കൂളിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഇവ ഉപയോഗിച്ച് മനുഷ്യക്കോലമുണ്ടാക്കി പരസ്യ വിചാരണ നടത്തി തൂക്കിലേറ്റുകയും ചെയ്തു.തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി വിജയൻ , സീനിയർ അസിസ്റ്റൻറ് കെ പ്രീത ,ശ്യാമ ശശി, സുധീർ കുമാർ, ഹരി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.രാവിലെ നടന്ന അസംബ്ലിയില്‍ കുട്ടികള്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുത്തു.
Subscribe to:
Posts (Atom)