Friday, 27 December 2019
Monday, 23 December 2019
വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ
ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട്
മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ
ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും
ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ
ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം
എന്നിവയും കുട്ടികളെ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ,
സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ
ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ
നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ
രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കി.
Wednesday, 11 December 2019
ഊര്‍ജ്ജോത്സവം
കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഊര്‍ജ്ജോത്സവത്തില്‍ യു പി വിഭാഗം ഉപന്യാസമത്സരത്തില്‍ ഉജ്വല്‍ ഹിരണ്‍ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് യോഗ്യത നേടി.
Thursday, 5 December 2019
ബില്‍ഡിങ്ങ് ഉത്ഘാടനം
സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ പി വിജയന്‍ നന്ദിയും പറഞ്ഞു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ പൂര്‍വ്വകാല അധ്യാപകര്‍, രക്ഷിതാക്കഷ്‍ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പൂതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും, മുന്‍ ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ സ്പോണ്‍സര്‍ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററര്‍ സേപോണ്‍സര്‍ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു.
Subscribe to:
Posts (Atom)