ഹൊസ്ദുര്‍ഗ് സബ് ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളില്‍ വച്ച് നടന്നു. പി ടി എ പ്രസിഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയന്‍, കെ ഗംഗാധരന്‍, സുഭാഷ്, കെ സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍, കാഞ്ഞിരപൊയില്‍, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
Saturday, 23 November 2019
ക്ലാസ്സില്‍ സദ്യയൊരുക്കി കുട്ടികള്‍
ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികള്‍ ക്ലാസ്സ് മുറിയില്‍ സദ്യയൊരുക്കി. വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍, ഹെഡ്മാസ്റ്രര്‍ പി വിജയന്‍ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ എന്നിവര്‍ നേതൃത്വം നല്കി.
Saturday, 16 November 2019
Tuesday, 12 November 2019
മാളവിക ഇന്ത്യന്‍ ക്യാമ്പിലേക്ക്
കല്‍ക്കത്തയില്‍ നവംമ്പര്‍ 11മുതല്‍ 19 വരെ ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടര്‍ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന് മുന്നേടിയായി നടത്തുന്ന ഇന്ത്യന്‍ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂര്‍ണ്ണമെന്റിനും കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി മാളവികയും
Subscribe to:
Posts (Atom)