Wednesday, 10 July 2019
Tuesday, 9 July 2019
ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്- കക്കാട്ടിന് ജില്ലയില്‍ മൂന്നാം സ്ഥാനം
2018-19 വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ കക്കാട്ട് സ്കൂള്‍ യൂണിറ്റിനെ കാസര്‍ഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാര്‍ഡ് തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാര്‍ എം എല്‍ എ, നവകേരളമിഷന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ അന്‍വര്‍ സാദത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിജയോത്സവം
കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാന്‍ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരന്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍, എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എല്‍ സി, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ ജേതാക്കള്‍, ഇന്‍സ്പയര്‍ അവാര്‍ഡ് ജോതാവ്, കലാ-കായിക മത്സരങ്ങളില്‍ സ്റ്റേറ്റ് തല പങ്കാളികള്‍, ലിറ്റില്‍ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
Subscribe to:
Posts (Atom)