Friday, 19 April 2019
എല്‍ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം
യു
എസ് എസ് പരീക്ഷയ‌്ക്ക് പുറമെ
എൽ എസ് എസ് പരീക്ഷയിലും
കക്കാട്ട് സ്കൂളിന് മികച്ച
നേട്ടം. പതിനേഴ്
വിദ്യാർത്ഥികളാണ് ഇപ്രാവശ്യം
എൽ എസ് എസിന് അർഹരായത്.
പ്രവർത്തി
ദിവസങ്ങളിൽ പ്രത്യേക സമയം
കണ്ടെത്തിയും അവധി ദിനങ്ങളിലും
കൃത്യമായ സമയം ക്രമം പാലിച്ച്
കൊണ്ട് അധ്യാപകർ കുട്ടികൾക്ക്
പരിശീലനം നല്കി.
കുട്ടികളുടെയും
അധ്യാപകരുടെയും രക്ഷിതാക്കലുടെയും
കൂട്ടായ പ്രവർത്തനത്തിന്റെ
ഫലമായാണ് എൽ എസ് എസ്,
യു എസ് എസ്
പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന
വിജയം നേടാൻ കക്കാട്ട് സ്കൂളിന്
സാധിച്ചത്.
Friday, 12 April 2019
യു എസ് എസ് പരീക്ഷ -കക്കാട്ട് സ്കൂളിന് മികച്ച നേട്ടം
അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയരുന്ന
കക്കാട്ട് സ്കൂളിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ
യു എസ് എസ് പരീക്ഷയില്‍ 19
കുട്ടികള്‍
യോഗ്യത നേടി. പരീക്ഷ
എഴുതുന്ന കുട്ടികള്‍ക്കായി
സ്കൂളില്‍ പ്രത്യകം കോച്ചിങ്ങ്
ക്ലാസ്സുുകള്‍ സംഘടിപ്പിച്ചിരുന്നു.
യു എസ് എസ്
നേടിയ വിദ്യാര്‍ത്ഥികളെയും
അതിന് പിന്നില്‍ പ്രവര്‍ത്തിച്ച
അധ്യാപകരെയും ഹെഡ്മിസ്ട്രസ്സും
സ്റ്റാഫും അഭിനന്ദിച്ചു.
Subscribe to:
Posts (Atom)