Monday, 28 January 2019
Wednesday, 23 January 2019
ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം
ലിറ്റില്‍
കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍
പുറത്തിറക്കിയ ഡിജിറ്റല്‍
മാഗസിന്‍ "കൈറ്റക്ഷരങ്ങള്‍"
പി ടി എ
പ്രസിഡന്റ് കെ വി മധു പ്രകാശനം
ചെയ്തു.
ഹെഡ്മിസ്ട്രസ്സ്
ശ്രീമതി എം ശ്യാമള അധ്യക്ഷം
വഹിച്ചു. സീനിയര്‍
അസിസ്റ്റന്റ് കെ പ്രീത,
എസ് ആര്‍
ജി കണ്‍വീനര്‍ കെ തങ്കമണി,
സ്റ്റാഫ്
സെക്രട്ടറി പി എസ് അനില്‍കുമാര്‍,
കൈറ്റ്
മിസ്ട്രസ്സ് സി റീന എന്നിവര്‍
സംസാരിച്ചു.
കൈറ്റ്
മാസ്റ്റര്‍ കെ സന്തോഷ്
സ്വാഗതവും,
കൈറ്റ്
യൂണിറ്റ് ലീഡര്‍ ആദിത്യന്‍
എസ് വിജയന്‍ നന്ദിയും പറഞ്ഞു.
Friday, 11 January 2019
വായനാ കേന്ദ്രങ്ങള്‍ ആരംഭിച്ചു
കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ് എസ് എല്‍ സി വീദ്യാര്‍ത്ഥികളുടെ റിസല്‍റ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്കൂള്‍ പരിധിയിലുള്ള ക്ളബ്ബുകള്‍, വായനശാലകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എസ് എസ് എല്‍ സി പരിക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കന്‍ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
Tuesday, 1 January 2019
Subscribe to:
Posts (Atom)