തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 27 December 2019

വലയ ഗ്രഹണം ക്യാമറയില്‍ പകര്‍ത്തി ആദിത്യന്‍

സ്കൂളിലെ ലിറ്റില്‍കൈറ്റ്സ് ലീഡറും  പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ആദിത്യന്‍ എസ് വി  ചെറുവത്തുരില്‍ നിന്നും പകര്‍ത്തിയ വലയഗ്രഹണം.



വലയഗ്രഹണം

സ്കൂളില്‍ വച്ച് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും വലയഗ്രഹണം കാണുന്നതിന് സൗകര്യം ഏര്‍പെടുത്തി. ഹെഡ്മാസ്റ്റര്‍ പി വിജയന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, മഹേഷ് മാസ്റ്റര്‍, ത്രിവേണി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.





Monday, 23 December 2019

സംസ്ഥാനതല U13 വടംവലി മത്സരം

U13സംസ്ഥാന തല വംടവലി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കക്കാട്ട് സ്കൂളിലെ ശ്രീനന്ദ ( 7B) , തേജ കെ പി (7C)

വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ

ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം എന്നിവയും കുട്ടികള‍െ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ, സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേത‍ൃത്വത്തിൽ തയ്യാറാക്കി.


Wednesday, 11 December 2019

ഊര്‍ജ്ജോത്സവം

കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഊര്‍ജ്ജോത്സവത്തില്‍ യു പി വിഭാഗം ഉപന്യാസമത്സരത്തില്‍ ഉജ്വല്‍ ഹിരണ്‍ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് യോഗ്യത നേടി.

Thursday, 5 December 2019

ഹൈടെക് ലാബ്

കക്കാട്ട് സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹൈടെക് ലാബ്.




മീനാക്ഷിക്ക് ഗോള്‍ഡ് മെഡല്‍

കോഴിക്കോട് വച്ച് നടന്ന 21-ാമത് തൈക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ (under 51 kg) കക്കാട്ട് സ്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയായ മീനാക്ഷി സ്വര്‍ണ്ണമെഡല്‍ നേടി.

ബില്‍ഡിങ്ങ് ഉത്ഘാടനം

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ പി വിജയന്‍ നന്ദിയും പറഞ്ഞു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ പൂര്‍വ്വകാല അധ്യാപകര്‍, രക്ഷിതാക്കഷ്‍ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പൂതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും, മുന്‍ ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ സ്പോണ്‍സര്‍ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററര്‍ സേപോണ്‍സര്‍ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു.





Saturday, 23 November 2019

ലിറ്റില്‍ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

ഹൊസ്ദുര്‍ഗ് സബ് ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള  രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളില്‍ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയന്‍, കെ ഗംഗാധരന്‍, സുഭാഷ്, കെ സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍, കാഞ്ഞിരപൊയില്‍, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.




ക്ലാസ്സില്‍ സദ്യയൊരുക്കി കുട്ടികള്‍

ഊണിന്റെ മേളം എന്ന  പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികള്‍ ക്ലാസ്സ് മുറിയില്‍ സദ്യയൊരുക്കി. വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. പ്രിന്‍സിപ്പല്‍ കെ ഗോവര്‍ദ്ധനന്‍, ഹെഡ്മാസ്റ്രര്‍ പി വിജയന്‍ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ എന്നിവര്‍ നേത‍ൃത്വം നല്കി.



പലഹാരമേള

കക്കാട്ട് സ്കൂളിലെ എല്‍ പി വിദ്യാര്‍ത്ഥികള്‍ നന്നായി വളരാന്‍ എന്ന പാഠഭാഗവുമായി ബന്ധപെട്ട് നടത്തിയ പലഹാരമേള


Saturday, 16 November 2019

പ്രതിഭയെ തേടി

പ്രതിഭകളെ തേടി എന്ന പരിപാടിയുടെ ഭാഗമായി കക്കാട്ട് സ്കൂളിലെ കുുട്ടികള്‍ ശ്രീ കേളു പണിക്കരുടെ വീട്ടില്‍ എത്തിയപ്പോള്‍

ശിശുദിനാഘോഷം

കക്കാട്ട് സ്കൂളില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.





Tuesday, 12 November 2019

ക്ലീനിങ്ങ്

 സ്കൂള്‍ ‍ജെ ആര്‍ സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചീകരിച്ചു. ശംഭുമാസ്റ്റര്‍ നേത‍ൃത്വം നല്കി.

പച്ചക്കറി വിളവെടുപ്പ്

കക്കാട്ട് സ്കൂളില്‍ പി ടി എ യുടെ സഹകരണത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്





സംസ്ഥാന ശാസ്ത്രമേള

തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് ക്വിസ്സ് മത്സരത്തില്‍ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാര്‍വ്വിങ്ങില്‍ ഒന്‍പതാം തരത്തിലെ വര്‍ഷ എം ജെ യും, മെറ്റല്‍ എന്‍ഗ്രേവിങ്ങില്‍  ഹയര്‍സെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.


മാളവിക ഇന്ത്യന്‍ ക്യാമ്പിലേക്ക്

കല്‍ക്കത്തയില്‍ നവംമ്പര്‍ 11മുതല്‍ 19 വരെ  ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടര്‍ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന്  മുന്നേടിയായി നടത്തുന്ന ഇന്ത്യന്‍ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂര്‍ണ്ണമെന്റിനും കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ കക്കാട്ട് സ്കൂളിലെ  പത്താം തരം വിദ്യാര്‍ത്ഥിനി മാളവികയും


Wednesday, 23 October 2019

മുനവ്വിറിന് ഒന്നാം സ്ഥാനം

ജില്ലാ വെയിറ്റ്ലിഫ്റ്റിങ്ങില്‍ പത്താം തരത്തിലെ മുനവ്വിര്‍ എം ടി പി ഒന്നാം സ്ഥാനം നേടി.

Monday, 21 October 2019

പച്ചക്കറി കൃഷി

സ്കൂള്‍ പച്ചക്കറി കൃ‍ഷി - ചില ദൃശ്യങ്ങള്‍