കക്കാട്ട്
സ്കൂളില്‍ വായനാ പക്ഷാചരണത്തിന്റെ
ഭാഗമായി നടക്കുന്ന വിവിധങ്ങളായ
പരിപാടികളുടെ ഉത്ഘാടനവും
വിവിധ ക്ളബ്ബുകളുടെ
പ്രവര്‍ത്തനോത്ഘാടനവും
പ്രശസ്ത സാഹിത്യകാരനും
തിരക്കഥാകൃത്തുമായ ഷാജികുമാര്‍
നിര്‍വ്വഹിച്ചു. ചടങ്ങില്‍
പി ടി എ പ്രസിഡന്റ് വി രാജന്‍
അധ്യക്ഷം വഹിച്ചു.
ഹെഡ്മിസ്ട്രസ്സ്
എം ശ്യാമള, സീനിയര്‍
അസിസ്റ്റന്റ് കെ പ്രീത,
കെ കെ പിഷാരടി
എന്നിവര്‍ സംസാരിച്ചു.
വിദ്യാരംഗം
കണ്‍വീനര്‍ അശോകന്‍ മാസ്റ്റര്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
പി എസ് അനില്‍കുമാര്‍ നന്ദിയും
പറഞ്ഞു.
Tuesday, 19 June 2018
Monday, 18 June 2018
ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം
കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാന്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, എെ ടി കോര്‍ഡിനേറ്റര്‍ കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tuesday, 5 June 2018
പരിസ്ഥിതി ദിനം- വിത്തെറിയല്‍
കക്കാട്ട്
സ്കൂളില്‍ പരിസ്ഥിതി ദിനം
സമുചിതമായി ആഘോഷിച്ചു.
ദിനാചരണത്തിന്റെ
ഭാഗമായി വിത്തെറിയല്‍ ചടങ്ങ്
സംഘടിപ്പിച്ചു. കുട്ടികള്‍
കൊണ്ട് വന്ന വിവിധ വിത്തുകള്‍
സ്കൂള്‍ പരിസരത്തുള്ള ചെറു
വനത്തിലേക്ക് അവയുടെ സ്വാഭാവിക
വളര്‍ച്ചയ്ക്ക് വേണ്ടി
എറിഞ്ഞു. അസംബ്ളിയില്‍
വച്ച് ഹെഡ്മുിസ്ട്രസ്സ്
ശ്രീമതി ശ്യാമള ടീച്ചര്‍
പരിസ്ഥിതി ദിന സന്ദേശം നല്കി.
തുടര്‍ന്ന്
സ്കൂള്‍ കോംപൗണ്ടില്‍ മരതൈകള്‍
വച്ച് പിടിപ്പിച്ചു.
കുട്ടികള്‍ക്ക്
മരതൈകള്‍ വിതരണം ചെയ്തു.
ശ്യാമ
ശശി, പി
ഗോവിന്ദന്‍, സുധീര്‍കുമാര്‍,
പ്രീതിമോള്‍
ടി ആര്‍, പി
എസ് അനില്‍ കുമാര്‍, കെ
പുഷ്പരാജന്‍, കെ
വി ഗംഗാധരന്‍ എന്നിവര്‍
നേതൃത്വം നല്കി.
Subscribe to:
Posts (Atom)