മടിക്കൈ സര്‍വ്വിസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം കിട്ടിയ സ്കൂളുകളെയും എസ്.എസ്.എല്‍. സി, പ്ലസ്സ് ടു ഉന്നത വിജയികളെയും അനുമോദിക്കുന്ന് ചടങ്ങ് കക്കാട്ട് സ്കൂളില്‍ വച്ച് നടന്നു. ചടങ്ങ് തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ രാജഗോപാലന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ക്കയുള്ള സമ്പാദ്യ പദ്ധതിയുടെ ഉത്ഘാടനവും ചടങ്ങില്‍ വച്ച് നടന്നു.
Saturday, 30 July 2016
Saturday, 23 July 2016
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മള്‍ട്ടിമീഡിയ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തി മൂന്ന് റൗണ്ടുകളായിട്ടായിരുന്നു മത്സരം. ആകെ ഒന്‍പത് ടീമുകള്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഇ.പി .രാജഗോപാലന്‍ മത്സരം ഉത്ഘാടനം ചെയ്തു. സന്തോഷ്.കെ, ശശിധരന്‍ പി.വി, അനില്‍ കുമാര്‍, പ്രീത കെ എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ താഴെ പറയുന്നവര്‍ ജേതാക്കളായി.
ഒന്നാം സ്ഥാനം - ശ്രേയ പുരുഷോത്തമന്‍ &മീര കെ (10 A)
രണ്ടാം സ്ഥാനം - കൃഷ്ണപ്രിയ കെ & അതുല്‍ സതീഷ് (9A)
മൂന്നാം സ്ഥാനം - സജിന കെ & ദില്‍ഷ (8A)
ഒന്നാം സ്ഥാനം - ശ്രേയ പുരുഷോത്തമന്‍ &മീര കെ (10 A)
രണ്ടാം സ്ഥാനം - കൃഷ്ണപ്രിയ കെ & അതുല്‍ സതീഷ് (9A)
മൂന്നാം സ്ഥാനം - സജിന കെ & ദില്‍ഷ (8A)
Tuesday, 12 July 2016
Monday, 11 July 2016
Friday, 8 July 2016
ക്ലാസ് പി ടി എ യോഗം
പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ജൂലൈമാസത്തെ യോഗം 12ന് (ചൊവ്വ) മൂന്നുമണിക്ക്ചേരുന്നു. ജൂണ്‍മാസപരീക്ഷയിലെ കുട്ടികളുടെ
പ്രകടനത്തിന്‍റെവിലയിരുത്തലു൦ ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉണ്ടാക്കലുമാണ് പ്രധാനപ്പെട്ട വിഷയം. അധ്യാപകര്‍ നടത്തിയ
ഗൃഹസന്ദര്‍ശനത്തിന്‍റെ അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. പഠനകാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രത്യേകയോഗവും നടക്കും. ജൂലൈമാസാവസാനം മിഡ്-ടേം പരീക്ഷ നടത്തുന്നുണ്ട്.

ഉച്ചക്കൂട്ട൦/ the midday assembly
ഈ
ജൂണ്‍മാസം രണ്ടാമത്തെ ആഴ്ച്ചയാണ് കക്കാട്ട് സ്കൂളില്‍ 'ഉച്ചക്കൂട്ട'ത്തിനു
തുടക്കമായത്.എല്ലാ സ്കൂള്‍ദിനങ്ങളിലും ഉച്ചയൊഴിവുസമയത്ത് അപ്പര്‍ പ്രൈമറി കുട്ടികളുടെ ഈ സംഗമം നടക്കുന്നു --1.15മുതല്‍1.45 വരെ.കുട്ടികള്‍ക്ക്
സംസാരിക്കുവാനുള്ള , കഥയും അനുഭവങ്ങളും പറയാനുള്ള,ഭാവനാസഞ്ചാരങ്ങള്‍
നടത്താനുള്ള,വാക്കുകൊണ്ടുള്ള കളികള്‍കളിക്കാനുള്ള,പാടാനുള്ള, സംവാദം
നടത്താനുള്ള,ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള,ചിത്രം
വരക്കുവാനുള്ള,ഇതിനെപ്പറ്റിയെല്ലാം
അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയാണ് 'ഉച്ചക്കൂട്ട൦'. അനൌപചാരികമാണ്അത്. വിഷയപരിധിയില്ല.
ഭാഷാശേഷി കൂട്ടുക,ആവിഷ്ക്കാരത്തിനു സ്ഥലവും സമയവും ഒരുക്കുക,എല്ലാ കുട്ടികള്‍ക്കും പരിഗണന കിട്ടുക,ജനാധിപത്യ
സംസ്ക്കാരം എന്തെന്ന് തിരിച്ചറിയുക,സര്‍ഗാത്മകതയുടെ രുചിയറിയുക --'ഉച്ചക്കൂട്ടം' ഇതൊക്കെ ഉന്നം വെക്കുന്നുണ്ട്.
ഒരു ഹാന്‍ഡ് മൈക്ക് ഇതിനായി വാങ്ങി.അദ്ധ്യാപകരുടെ പരിമിതമായ മേല്‍നോട്ടത്തില്‍ ഈ കൂട്ടിരിപ്പ് മുടക്കമില്ലാതെ എല്ലാ സ്കൂള്‍ദിവസങ്ങളിലും നടക്കുന്നു. ഓരോ ദിവസവും അഞ്ച്, ആറ്, ഏഴ്--ഇങ്ങനെ ഓരോക്ലാസ്. ആ ക്ലാസിലെ എല്ലാ ഡിവിഷനുകളിലെയു൦ കുട്ടികള്‍ ഒന്നിച്ച്. സ്കൂള്‍ ഓഡിറ്റൊറിയമാണ് സ്ഥിരം വേദി. സ്കൂള്‍മരങ്ങളും ചെടികളും ശില്‍പ്പങ്ങളുമൊക്കെ നിത്യസാക്ഷികള്‍.
'ഉച്ചക്കൂട്ട'ത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം ജൂലായ് 15 (വെള്ളി) 1.15ന്കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ്കുമാര്‍ നിര്‍വഹിക്കും. വി. രാജന്‍( പ്രസിഡന്‍റ്,പിടിഎ )
ഡോ.എം. കെ. രാജശേഖരന്‍(പ്രിന്‍സിപ്പല്‍) തുടങ്ങിയവര്‍ കൂടി ചടങ്ങില്‍ പങ്കെടുക്കും.

Tuesday, 5 July 2016
Saturday, 2 July 2016
Subscribe to:
Posts (Atom)