Thursday, 31 December 2015
Tuesday, 29 December 2015
2016-ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായിട്ടാണ്
2016ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായാണ്.കട്ടിക്കാര്‍ഡില്‍ അച്ചടിച്ച ഇരുപത്തഞ്ചു തരം വര്‍ണ്ണകാര്‍ഡുകള്‍- എല്ലാറ്റിലും കക്കാട്ടുകല.ഡിസംബര്‍31 ന് രാവിലെ കാര്‍ഡില്‍ സ്കൂള്‍ സ്റ്റാമ്പ് ഒട്ടിച്ച്,മേല്‍വിലാസമെഴുതിയശേഷം പ്രത്യേകം ഒരുക്കിയതപാല്‍പ്പെട്ടിയില്‍
നിക്ഷേപിക്കണം. വൈകുന്നേരം മുദ്ര പതിപ്പിച്ച് സോര്‍ട്ട്ചെയ്യും, ജനുവരി ഒന്നിന് രാവിലെ സ്കൂള്‍ അസംബ്ലിചേരും. കുട്ടികള്‍ അധ്യാപകര്‍ക്ക് കാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന്>>>>കുട്ടിപോസ്റ്റുമാന്‍മാര്‍ ക്ലാസുകളില്‍ എത്തി മേല്‍വിലാസക്കാരെ കണ്ട് കാര്‍ഡുകള്‍ നേരിട്ടേല്‍പ്പിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് തപാലാപ്പീസിന്‍റെ പ്രവര്‍ത്തനം എങ്ങനെയെന്നു നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയാണ് ഈ നവവത്സരവേള.

നിക്ഷേപിക്കണം. വൈകുന്നേരം മുദ്ര പതിപ്പിച്ച് സോര്‍ട്ട്ചെയ്യും, ജനുവരി ഒന്നിന് രാവിലെ സ്കൂള്‍ അസംബ്ലിചേരും. കുട്ടികള്‍ അധ്യാപകര്‍ക്ക് കാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന്>>>>കുട്ടിപോസ്റ്റുമാന്‍മാര്‍ ക്ലാസുകളില്‍ എത്തി മേല്‍വിലാസക്കാരെ കണ്ട് കാര്‍ഡുകള്‍ നേരിട്ടേല്‍പ്പിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് തപാലാപ്പീസിന്‍റെ പ്രവര്‍ത്തനം എങ്ങനെയെന്നു നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയാണ് ഈ നവവത്സരവേള.

Monday, 28 December 2015
Tuesday, 22 December 2015
Sunday, 20 December 2015
Friday, 18 December 2015
sept @ kakkat
sept @ kakkat : സ്കൂളിൽ തുടങ്ങുന്ന ഫുട്ബോൾ പരിശീലനകേന്ദ്രത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ ആദ്യയോഗം ഇന്ന് നടന്നു . 3,4 ക്ലാസുകളിലെ 30 കുട്ടികൾക്ക് ഏഴു കൊല്ലം നീളുന്ന പരിശീലനം : ഇതാണ് ഉദ്ദേശിക്കുന്നത് .കോഴിക്കോട്ടെ sept എന്ന സംഘവുമായി ചേർന്നാണ്ഇത് നടത്തുക . കേന്ദ്രത്തിന്റെ ഉദ്ഘാടനം
ഡിസംബർ 30 ന് രാവിലെ
മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി .പ്രഭാകരൻ നിർവഹിക്കും
അദ്ധ്യാപക --രക്ഷാകർതൃസമിതി
അദ്ധ്യാപക --രക്ഷാകർതൃസമിതിയുടെ വാർഷിക പൊതുയോഗം ഇന്ന് നടന്നു . വി രാജൻ അദ്ധ്യക്ഷനായിരുന്നു .ഡോ .എം കെ രാജശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ചർച്ച നടന്നു .ഇ പി രാജഗോപാലൻ സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു .പ്രസിഡണ്ടായി വി . രാജൻ ,വൈസ് പ്രസിഡണ്ടായി കെ സുധാകരൻ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Saturday, 12 December 2015
Thursday, 10 December 2015
Tuesday, 8 December 2015
ആക്ടീവ്- ഉദ്ഘാടനം
കക്കാട്ട് സ്കൂളിലെ പൂര്‍വ്വകാല അധ്യാപകരുടെ കൂട്ടായ്മയായ '' കക്കാട്ട് ഫ്രണ്ട്സ് ''സ്കൂളിൽ നടത്തുന്ന അക്കാദമികപ്രവർത്തനങ്ങളുടെ ---ആക്ടീവ് ---- ഉദ്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ നിര്‍വ്വഹിച്ചു.സി എം രവീ ന്ദ്രൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട് വി .രാജൻ അദ്ധ്യക്ഷനായി .എന്‍.പി പ്രേമരാജൻ ആമുഖഭാഷണം നടത്തി.കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ മുന്‍ അധ്യാപിക വി സരോജിനി വിതരണം ചെയ്തു. ഇ.പി രാജഗോപാലന്‍, ഡോ.എം.കെ രാജശേഖരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ . കൃഷ്ണൻ നന്ദിപറഞ്ഞു . നിരവധി പൂര്‍വ്വകാല അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു .


Monday, 7 December 2015
Friday, 4 December 2015
വീട്ടുപറമ്പുകളിൽ നിന്ന്മണ്ണ്::അറുപത്തൊന്നുമണ്‍ശിൽപ്പങ്ങൾ
"The
multiple roles of soils often go unnoticed. Soils don’t have a voice,
and few people speak out for them. They are our silent ally in food
production." José Graziano da Silva, FAO(U N O ) Director-General
അന്താരാഷ്ട്ര മണ്ണ് വര്‍ഷം ::: സ്കൂളില്‍ രണ്ടു പരിപാടികള്‍ നടക്കും..ഡിസംബര്‍ എട്ടിന് . എല്ലാ കുട്ടികളും അവരവരുടെ വീട്ടുപറമ്പുകളില്‍ നിന്ന് രണ്ടുപിടി വീതം മണ്ണ് കൊണ്ടുവരും . അത് സ്കൂള്‍ മുറ്റത്ത് ഒന്നിച്ച് നിക്ഷേപിക്കും . അവിടെ അശോക മരത്തൈ
നടും . സ്കൂളിന്റെ അറുപത്തൊന്നുകൊല്ലത്തെ ചരിത്രം ഓര്‍മിച്ചുകൊണ്ട് അറുപത്തൊന്നു മണ്‍ശില്പങ്ങളുടെ നിര്‍മ്മാണം ശ്യാമ ശശിയുടെ നേതൃത്വത്തില്‍ ആരംഭിക്കും .
Thursday, 3 December 2015
ആക്റ്റിവ് ::::: പൂർവകാല അധ്യാപകരുടെ മികച്ച സംരംഭം
സ്കൂളില്‍മുന്‍പു ജോലിചെയ്തിരുന്ന അധ്യാപകരുടെ കൂട്ടായ്മയാണ് ' കക്കാട്ട് ഫ്രണ്ട്സ്'. അവര്‍ സ്കൂളില്‍ പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഒഴിവുദിന ക്ലാസുകള്‍ നല്‍കിക്കൊണ്ടും മികച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായി കോച്ചിംഗ് സെഷനുകള്‍ ഒരുക്കിക്കൊണ്ടും മറ്റും സ്കൂളുമായുള്ള ബന്ധം വീണ്ടുമുണ്ടാക്കുന്നു.
ആക്ടിവ്::::ഇതാണ് ഈ സംരംഭത്തിന്‍റെപേര്. They want to prove that they are active even after they have left school and that KAKKAT is still active in their memory
Subscribe to:
Posts (Atom)