മടിക്കൈ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സിലെ തിരഞ്ഞെടുത്ത അന്‍പത് കുട്ടികള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമറ്റി ചെയര്‍മാന്‍ ശ്രീ നാരായണന്‍ ഉത്ഘാടനം ചെയ്തു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന്‍ പദ്ധതിയെപറ്റി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. എം. രാജശേഖരന്‍, SMC ചെയര്‍മാന്‍ വി. പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ സ്വാഗതവും, ശ്രീമതി ത്രേസ്സ്യാമ്മ നന്ദിയും പറഞ്ഞു.
Thursday, 11 December 2014
Wednesday, 3 December 2014
സാക്ഷരം- പ്രഖ്യാപനം
സാക്ഷരം പരിപാടിയുടെ പ്രഖ്യാപനം നടന്നു. ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ പ്രഖ്യാപനം നടത്തി സംസാരിച്ചു. സാക്ഷരം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് " സാക്ഷരദീപം" ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ പി.ടി.എ പ്രസിഡന്റിന് നല്കി നിര്‍വ്വഹിച്ചു. പതിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ യമുന ടീച്ചര്‍ രക്ഷിതാക്കളെ വായിച്ച് കേള്‍പ്പിച്ചു. ചടങ്ങില്‍ കെ.കെ.പിഷാരടി, കെ. സന്തോഷ് എന്നിവരും സംസാരിച്ചു.
Friday, 28 November 2014
പി.ടി.എ ജനറല്‍ബോഡി
ഈ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗം 28/11/2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2
മണിക്ക് നടന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ 2013-14 വര്‍ഷത്തെ റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ വരവ് ചിലവ് കണക്ക്
അവതരിപ്പിച്ചു. യോഗത്തില്‍ 200 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. പുതിയ
ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
വി.രാജന്‍ പ്രസിഡന്റ്
കെ സുധാകരന്‍ വൈസ് പ്രസിഡന്റ്
അംഗങ്ങള്‍
പി.വി.രാജന്‍,ടി.വി.ജനാര്‍ദ്ദനന്‍, കെ.ശ്രീധരന്‍, ഇ.വി.ചന്ദ്രന്‍ ,വി.പ്രകാശന്‍ ,സുരേന്ദ്രന്‍ ,നാരായണന്‍
ഷൈനി ,ഉഷ
അധ്യാപക പ്രതിനിധികള്‍
ഡോ.എം.കെ രാജശേഖരന്‍ (പ്രിന്‍സിപ്പല്‍)
ശ്രീമതി സി.പി.വനജ (ഹെഡ്മിസ്ട്രസ്സ്)
കെ.വി.മോഹനന്‍ ,കെ.രാജി ,കെ .തങ്കമണി ,പ്രീതിമോള്‍. ടി.ആര്‍ ,കെ.സന്തോഷ് ,വിജയലക്ഷ്മി കെ.കുഞ്ഞികൃഷ്ണ പിഷാരടി ,ജയന്‍.ടി.വി
വി.രാജന്‍ പ്രസിഡന്റ്
കെ സുധാകരന്‍ വൈസ് പ്രസിഡന്റ്
അംഗങ്ങള്‍
പി.വി.രാജന്‍,ടി.വി.ജനാര്‍ദ്ദനന്‍, കെ.ശ്രീധരന്‍, ഇ.വി.ചന്ദ്രന്‍ ,വി.പ്രകാശന്‍ ,സുരേന്ദ്രന്‍ ,നാരായണന്‍
ഷൈനി ,ഉഷ
അധ്യാപക പ്രതിനിധികള്‍
ഡോ.എം.കെ രാജശേഖരന്‍ (പ്രിന്‍സിപ്പല്‍)
ശ്രീമതി സി.പി.വനജ (ഹെഡ്മിസ്ട്രസ്സ്)
കെ.വി.മോഹനന്‍ ,കെ.രാജി ,കെ .തങ്കമണി ,പ്രീതിമോള്‍. ടി.ആര്‍ ,കെ.സന്തോഷ് ,വിജയലക്ഷ്മി കെ.കുഞ്ഞികൃഷ്ണ പിഷാരടി ,ജയന്‍.ടി.വി
Monday, 24 November 2014
Sunday, 23 November 2014
Tuesday, 18 November 2014
Friday, 14 November 2014
പ്രമേഹ നടത്തം
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. ആലിന്‍കീഴ് ജംക്ഷനില്‍ നിന്നും ആരംഭിച്ച നടത്തം സ്കൂളില്‍ സമാപിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാജശേഖരന്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി. വനജ, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Sunday, 9 November 2014
ശാസ്ത്രമേള- കക്കാട്ട് സ്കൂളിന് മികച്ച വിജയം
കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി,എസ്.എ.എല്‍.പി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയമേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ഗണിതശാസ്ത്രമേളയില്‍ ഹൈസ്കുള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ റണ്ണര്‍ അപ്പുമായി ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേളയില്‍ ഹൈസ്കുള്‍ വിഭാഗത്തില്‍ റണ്ണര്‍ അപ്പും, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ മൂന്നാം സ്ഥാനവും നേടി. സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നാലാം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.
വയലാര്‍ അനുസ്മരണം
കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വയലാര്‍ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് വനജ ടീച്ചറുടെ അധ്യക്ഷതയില്‍ ശ്രീലേഖ ടീച്ചര്‍ വയലാര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി.സിന്ധുജ വയലാര്‍ കവിത ആലപിച്ചു. ഉച്ചയ്ക് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വയലാര്‍ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം സംഘടിപ്പിച്ചു.
Thursday, 16 October 2014
കൊയ്ത്തുത്സവം
കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റൂം, പരിസ്ഥിതി ക്ലബ്ബും, പി.ടി.എയും ചേര്‍ന്ന് കക്കാട്ട് വയലില്‍ വിതച്ച ഒന്നര ഏക്കര്‍ കയമ നെല്‍കതിര്‍ വിദ്യാര്‍ത്ഥിനികള്‍ കൊയ്തെടുത്തു. നാടന്‍ നെല്‍വിത്ത് സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. ഇതിന് അനുബന്ധമായി നവംബറില്‍ പുത്തരിയുത്സവം സംഘടിപ്പിക്കും. കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷനായി. യമുന രാഘവന്‍, വി.ടി. സത്യന്‍, കെ.പ്രീത, കെ തങ്കമണി, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാജശേഖരന്‍ സ്വാഗതവും ഗോകുല്‍ ഗോപിനാഥ് നന്ദിയും പറഞ്ഞു.
Tuesday, 7 October 2014
വിജയോത്സവം
മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ ആഘോഷമായി കക്കാട്ട് സ്കൂളില്‍ ഇന്ന് വിജയോത്സവം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ ചന്ദ്രശേഖരന്‍ പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ പി.രാജന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കാസര്‍ഗോഡ് ഡി.ഡി.ഇ. ശ്രീ രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രധിനിധികള്‍, എസ്.എസ് .എ യില്‍ നിന്നും ശ്രീ ബാലന്‍ വിവിധ സാംസ്കാരികസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വി രാജശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി വനജ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. രാവിലെ ഒന്‍പത് മണിക്ക് വിശിഷ്ടാതിഥികളെ വാദ്യഘോഷങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ സ്കുളിലേക്ക് ആനയിച്ചു. ചടങ്ങില്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിന് ശേഷം പായസവിതരണം നടത്തി.
Subscribe to:
Posts (Atom)