തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 1 November 2016

ഉത്സവം


സ്കൂള്‍തല കായികമേള--നവംബര്‍ 3,4
കലാമേള--നവംബര്‍ 7,8

നന്ദി

 
കാഞ്ഞങ്ങാട് എം എല്‍ എ യും കേരള റവന്യു വകുപ്പ് മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍റെ
'' പ്രത്യേകവികസനനിധി''യില്‍ നിന്ന്
സ്കൂളിലേക്ക് അഞ്ച് കമ്പ്യൂട്ടറും യു പി എസും അനുവദിച്ചു.

Tuesday, 25 October 2016

കരുത്ത്

സംസ്ഥാന തൈകൊന്‍ഡോമത്സരത്തില്‍ വിജയിച്ച
മീനാക്ഷിയെ (അഞ്ചാം തരം) മെഡല്‍അണിയിക്കുന്നു

അനുമോദനം

ഉപജില്ലാ ശാസ്ത്ര-ഗണിത- സാമൂഹ്യശാസ്ത്ര-പ്രവത്തിപരിചയ-ഐ ടി മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ സ്കൂള്‍ടീമിനെ അസംബ്ലിയില്‍ വെച്ച്അനുമോദിച്ചു.

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്- കക്കാട്ട് സ്കൂള്‍ സംസ്ഥാനതലത്തിലേക്ക്

ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ‍ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സ് മത്സരത്തില്‍ നിന്ന് കക്കാട്ട് സ്കൂള്‍ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എന്‍, രഹ്ന എം വി, ഷബാന, ഷിബിന്‍രാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.
സീനിയര്‍ വിഭാഗത്തില്‍ പതിനഞ്ച് ടീമുകള്‍ മത്സരിച്ചതില്‍ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കന്‍ഡറിസ്കൂള്‍.കുണ്ടംകുഴിഗവ.ഹയര്‍സെക്കന്‍ഡറിസ്കൂള്‍.
ചട്ടഞ്ചാല്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങള്‍. ജൂനിയര്‍ വിഭാഗത്തില്‍ ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
കക്കാട്ട് സ്കൂള്‍ ടീം അം‌ഗങ്ങള്‍


Friday, 21 October 2016

പത്രവാര്‍ത്ത


കക്കാട്ട് സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര ഓവറോള്‍ ചാമ്പ്യന്മാര്‍

രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗത്തിലും ഗണിതശാസ്ത്ര വിഭാഗത്തിലും കക്കാട്ട് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.  ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ 21പോയന്റോടെയും, ‌യു.പി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും 27 പോയന്റോടെയും ഒന്നാം സ്ഥാനത്തെത്തി. ആകെ 82പോയന്റോടെ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും നേടി.
ഗണിതമേളയില്‍ 223 പോയന്റോടെയും ഓവറോള്‍ ചാമ്പ്യന്മാരായി. ഐ ടി മേളയില്‍ 23പോയന്റോടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 33പോയന്റെടോ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.


Science Fair

Maths fair

Work Experience

IT fair

ചിത്രകലാകേമ്പ്



Thursday, 6 October 2016

ബഹിരാകാശ ക്ലാസ്സ്


ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം VSSCയിലെ ശ്രീ സനോജ്  ISRO യെകുറിച്ചും, അതിന്റെ വിവിധ പ്രൊജക്ടുകളെകുറിച്ചും, റോക്കറ്റ് വിക്ഷേപണം, ബഹിരാകാശ ഗവേഷണം മനുഷ്യ നന്മയ്ക്ക് എങ്ങിനെ പ്രയോജനപെടുത്താം എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു.