തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday, 15 August 2016

സ്വാതന്ത്ര്യ ദിനാഘ‌ോഷം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ഡോ.എം കെ രാജശേഖരന്‍ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ സ്വാതന്ത്ര്യ ദിന ‌സന്ദേശം നല്കി. തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തി ഗാനാലാപനം,സ്കൗട്ട് ആന്റ് ഗൈഡ്സ് വിഭാഗത്തിന്റെ ഡിസ്പ്ളെ എന്നിവയും നടന്നു. ചടങ്ങില്‍ സ്കൂളിലെ വനിതാ ഫുട്ബോള്‍ ടീമിന് പ്രതാപ് ബങ്കളത്തിന്റെ വക ജഴ്സി വിതരണം നടന്നു. ഗ്രീന്‍ യൂത്ത് കാസര്‍ഗോഡിന്റെ മധുരം വിദ്യാലയമുറ്റം പരിപാടിയുടെ ഉത്ഘാടനവും പ്രസ്തുത ചടങ്ങില്‍ വച്ച് നടന്നു,
പതാക ഉയര്‍ത്തല്‍ പ്രിന്‍സിപ്പല്‍ എം കെ രാജശേഖരന്‍

സ്വാതന്ത്ര്യ ദിന സന്ദേശം ഹെ‍ഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍






വനിതാ ഫുട്ബോള്‍ ടീമിന് പ്രതാപ് ബങ്കളത്തിന്റെ വക ജഴ്സി വിതരണം

സ്കൗട്ട് ആന്റ് ഗൈഡ്സ് മാലിന്യത്തിനെതിരെ ബോധവല്ക്കരണം ലഘുലേഖ പ്രകാശനം

ദേശഭക്തി ഗാനം

ദേശഭക്തി ഗാനം

മധുരം വിദ്യാലയമുറ്റം ഉത്ഘാടനം


അറബിക് ദേശഭക്തി ഗാനം

ഡിസ്പ്ലേ




Thursday, 11 August 2016

വിദ്യാലയ ജനാധിപത്യ വേദി തിരഞ്ഞെടുപ്പ്

നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും കാവലാളായി വളരേണ്ട ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹം ജനാധിപത്യമൂല്യങ്ങളും, രീതികളും വിദ്യാലയങ്ങളില്‍ വച്ച് തന്നെ ആര്‍ജ്ജിക്കേണ്ടതിന്റെ ഭാഗമായാണ് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചത്.
 സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 11.08.2016 ന് 2.30 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സ്വാഗതം  - പ്രമോദ് കെ എ(സ്ററാഫ് അഡ്വൈസര്‍)
അധ്യക്ഷന്‍ - അനില്‍കുമാര്‍ പി എസ് (സ്റ്റാഫ് അഡ്വൈസര്‍)

ആശംസകള്‍ - ഷെര്‍ലി ജോര്‍ജ്ജ്( സീനിയര്‍ അസിസ്റ്റന്റ് എച്ച്എസ്)
                   പി കെ വിജയന്‍ ( സീനിയര്‍ അസിസ്റ്റന്റ് എച്ച്എസ്എസ്)
                   കെ.ചന്ദ്രന്‍

ഭാരവാഹികള്‍


 ചെയര്‍മാന്‍                   - ജസ്നമോള്‍ ടി  
വൈസ് ചെയര്‍മാന്‍            - അഭിനവ് രാജ്
സെക്രട്ടറി                      - സനവ്യ സുധാകരന്‍
ജോ. സെക്രട്ടറി                - വിപിന്‍ഘോഷ്
കലാവേദി സെക്രട്ടറി           - അലന്‍ സെബാസ്റ്റ്യന്‍
         ജോ.സെക്രട്ടറി        -  ജുനൈദ പി വി
സാഹിത്യ വേദി സെക്രട്ടറി      -ജ്യോതിക കെ വി
           ജോ.സെക്രട്ടറി       -ഹരിനാഥ് ഹര്‍ഷന്‍
കായികവേദി സെക്രട്ടറി         - രശ്മി എന്‍
           ജോ,സെക്രട്ടറി      -ഷെയ്ക്ക് മുഹമ്മദ് റിയാഫ്

ചില തിരഞ്ഞെടുപ്പ് കാഴ്ചകള്‍















Tuesday, 9 August 2016

ക്ലാസ്സ് പി.ടി.എ

പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ആഗസ്റ്റ് മാസത്തെ പി.ടി.എ യോഗം ഇന്ന് നടന്നു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ്സ്കൂള്‍കൌണ്‍സിലിംഗ് ടീച്ചര്‍  ‍എസ്.ഇന്ദു  നടത്തി. തുടര്‍ന്ന് മിഡ് ടേം പരീക്ഷയുടെ മാര്‍ക്കിനെ ആസ്പദമാക്കി കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. പഠനം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

കുട്ടികള്‍ (കക്കാട്ട്സ്കൂളിലെയും) യുദ്ധത്തിനെതിരാണ്.

നാഗസാക്കി ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ആര്‍ട്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമൂഹ യുദ്ധ വിരുദ്ധ ചിത്രരചന നടന്നു. ചിത്രകലാധ്യാപകന്‍ ശ്യാമ ശശിയുടെനേതൃത്വത്തില്‍ കുട്ടികള്‍ പ്രത്യകം തയ്യാറാക്കിയ കാന്‍വാസില്‍ സമാധാനത്തിനായി ചിത്രം വരച്ചു. കെചന്ദ്രന്‍ , പിഎസ്അനില്‍ കുമാര്‍, എം.ശംഭു നമ്പൂതിരി, കെ.സന്തോഷ്‌ എന്നിവര്‍ നേതൃത്വം നല്കി.










Monday, 8 August 2016

കീറച്ചെരുപ്പിന്‍റെ കാണികള്‍

മജീദ് മജിദിയുടെ Children of Heaven പത്താം തരക്കാര്‍ക്ക് പഠിക്കാനുണ്ട്--തിരക്കഥയുടെ ഒരു ഭാഗം ഇംഗ്ലിഷില്‍.
ഈ ഇറാനിയന്‍ചലച്ചിത്രം ഇന്ന്കുട്ടികള്‍ക്കായി കാണിച്ച998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.Children of Heaven (Persian: بچه‌های آسمان‎ ,Bacheha-ye Aseman) is a 1997 Iranian family drama film written and directed by Majid Majidi. It deals with a brother and sister and their adventures over a lost pair of shoes. It was nominated for the Academy Award for Best Foreign Language Film in 1998.
 ഇന്‍ററാക്ടിവ് ബോഡിലാണ്കുട്ടികള്‍ അലിയെയും പെങ്ങളെയും കണ്ടത്.
പ്രദര്‍ശനത്തിനു ശേഷം  ചെറിയ ചര്‍ച്ചയും നടന്നു.അലിയെ നല്ല ഓട്ടക്കാരനാക്കിയത്എന്തെല്ലാ൦ ചേര്‍ന്നാണ്./ചിത്രത്തിലെ സ്കൂളും നമ്മുടെ സ്കൂളും തമ്മിലുള്ള വ്യത്യാസം എന്താണ്/ഈ ചലച്ചിത്രം നമ്മെ ആകര്‍ഷിക്കുന്നത്എങ്ങനെയൊക്കെയാണ്/സിണ്ടറെലകഥയുമായിഇതിന്നുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.

ഇടയ്ക്ക് വൈദ്യുതി പോയി-കുട്ടികള്‍ ക്ഷമാപൂര്‍വ്വംകാത്തിരുന്നു. കലയുടെ ശക്തി.




Thursday, 4 August 2016

യോഗം ചേരുന്നു

പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ
ഓഗസ്റ്റ്മാസത്തെ യോഗം 9 ന് (ചൊവ്വ) മൂന്നുമണിക്ക്ചേരുന്നു. കുട്ടികളുടെ ജൂലൈമാസപരീക്ഷയിലെ
പ്രകടനത്തിന്‍റെ വിലയിരുത്തലു൦ ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉണ്ടാക്കലുമാണ് പ്രധാനപ്പെട്ട വിഷയം.രണ്ടുമണിക്ക്കൌണ്‍സിലിംഗ് ക്ലാസും നടക്കും
(സ്ഥലം:സ്കൂള്‍ ഓഡിറ്റൊറിയ൦).

പരിഹാരബോധനം(റെമഡിയല്‍ ടീച്ചിംഗ്) എല്ലാദിവസവും ഉച്ചയ്ക്ക്1 15മുതല്‍ 1 45 വരെനടത്താന്‍
സ്കൂള്‍റിസോഴ്സ്ഗ്രൂപ്പ് തീരുമാനിച്ചു

അതിഥി

ഒരു വാര്‍ത്ത‍ വായിക്കൂ:::































തന്‍റെ പേരില്‍ ഒരു നെയ്യാമ്പല്‍ ചെടിയുള്ള പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ
വി സി ബാലകൃഷ്ണന്‍
ഓഗസ്ത് 19 വെള്ളിയാഴ്ച രണ്ടുമണിക്ക്സ്കൂള്‍ക്ലബുകളുടെഉദ്ഘാടനം നടത്തും.ഒപ്പം ''നമുക്കു ചുറ്റും'' എന്നപേരിലുള്ള പവര്‍ പോയിന്‍റ് പ്രസന്റെഷനുമുണ്ട്.

സുബ്രതോ മുഖര്‍ജീ കപ്പ്‌

 ഇത്തവണയും കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂള്‍ ഗേള്‍സ്‌ ടീം പാലക്കാട്‌ ശ്രീകൃഷ്ണപുരത്ത് വെച്ചുനടന്ന  സംസ്ഥാനമത്സരത്തില്‍ പങ്കെടുത്തു: സെമിഫൈനലിസ്റ്റുകളായി.

പ്രവര്‍ത്തനരേഖ