Tuesday, 7 June 2022
പരിസ്ഥിതി ദിനാചരണം
സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവുയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച 'പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കൂടാതെ ഓരോ ക്ലാസ്സും ഒരു വൃക്ഷത്തൈ കൊണ്ടുവരികയും അത് തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കെ സതീശന്‍, ഹെഡ്മാസ്റ്റര്‍ പി വിജയന്‍, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശന്‍, സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ രജിഷ പി വി,പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ അനീഷ്, വിദ്യാരംഗം കണ്‍വീനര്‍ ടി അശോക് കുമാര്‍ ,കെ വി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.എന്നിവര്‍ നേതൃത്വം നല്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment