Tuesday, 7 June 2022
"അമ്മ അറിയാന്‍" സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സ്
ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കുള്ള സൈബര്‍ ബോധവല്‍ക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂള്‍ ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ 2022 മെയ് 7ന് "അമ്മ അറിയാന്‍" ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവന്‍ ബാബു IAS, കൈറ്റ് CEO ശ്രീ അന്‍വര്‍ സാദത്ത് എനിനവര്‍ സംസാരിച്ചു. തത്സമയം സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ അലന്‍ സെബാസ്റ്റ്യന്‍, ഭവ്യ, മായ, തൃതീയ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോര്‍ഡിനേറ്റര്‍ രാജേഷ് മാസ്റ്റര്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീ കെ ശങ്കരന്‍ , ശ്രീ ബാബു എന്‍ കെ, ശ്രീ മനോജ്, കൈറ്റ് മാസ്റ്റര്‍ കെ സന്തോഷി, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ 40 അമ്മമാര്‍ പങ്കെടുത്തു. ചടങ്ങ് വിക്ടേര്‍സ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment