Wednesday, 22 June 2022
എസ് എസ് എല്‍ സിക്ക് വീണ്ടും 100ശതമാനം
2022 എസ് എസ് എല്‍ സി പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷമാണ് കക്കാട്ട് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 37കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികള്‍ക്ക് ഒന്‍പത് വിഷയങ്ങളില്‍ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ്സുകള്‍ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു.
അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ പറ്റിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment