Friday, 4 September 2015
Tuesday, 1 September 2015
സെപ്തംബർ 5 ::::: അദ്ധ്യാപകദിനം
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനംആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻസഹായകമാണ്.ഒക്ടോബർ 5 ആണ് ലോകവ്യാപകമായി അദ്ധ്യാപകദിനമായി യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യപകദിനമായി ആചരിക്കുന്നു.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
Thursday, 27 August 2015
Wednesday, 26 August 2015
Monday, 24 August 2015
Sunday, 23 August 2015
Friday, 21 August 2015
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ച് എല്‍.പി,യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി പൂക്കള മത്സരം സംഘടിപ്പിച്ചു. കൂടാതെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കമ്പവലി മത്സരം, യു,പി എല്‍.പി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി കസേരകളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ ,ലെമണ്‍ ആന്റ് സ്പൂണ്‍ , സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു. തുടര്‍ന്ന് പായസ വിതരണവുമുണ്ടായിരുന്നു.
Thursday, 20 August 2015
വാർത്താവായനാ മത്സരം

ഹോസ്ദുർഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച വാർത്താ വായനാ മത്സരം കക്കാട്ട് സ്കൂളിൽ വെച്ചു നടന്നു ,ഇ പി രാജഗോപാലൻ അധ്യക്ഷനായി : ഡോ .എം .കെ .രാജശേഖരൻ ഉദ് ഘാടനം ചെയ്തു . 14 ഹൈസ്കൂളു കളിലെ കുട്ടികൾ പങ്കെടുത്തു .കാഞ്ഞങ്ങാട് ദുർഗാ ഏച് എസ് എസ് .കക്കാട്ട് ജി ഏച് എസ്എസ് എന്നിവിടങ്ങളിലെ കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കും .പി സീതാലക്ഷ്മിയാണ് കക്കാട്ട് സ്കൂളിനായി വിജയം കണ്ടെത്തിയത്
Subscribe to:
Posts (Atom)























